'ബാഹുബലി' ഇന്നെത്തും; എ ക്ലാസ് തീയേറ്ററുകളില്‍ ഇന്നും സമരം

'പ്രേമം' , തീയറ്റര്‍ സമരം , പ്രൊഡ്യൂസേഴ്സ് അസോസിയേന്‍ , ബാഹുബലി
കൊച്ചി| jibin| Last Updated: വെള്ളി, 10 ജൂലൈ 2015 (11:12 IST)
അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്‌ത 'പ്രേമം' ഇന്റര്‍നെറ്റില്‍ പ്രചരിച്ചതിന്റെ പേരില്‍ വ്യാഴാഴ്ച അടച്ചിട്ട എ ക്ലാസ് തീയേറ്ററുകള്‍ വെള്ളിയാഴ്ചയും സമരം തുടരുന്നു. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മുതല്‍ മുടക്കുള്ള മൊഴിമാറ്റ ചിത്രം 'ബാഹുബലി' വൈഡ് റിലീസിംഗ് നടത്താന്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനും തീരുമാനിച്ചതിനെതിരേയാണു 350 ഓളം എ ക്ലാസ് തീയേറ്ററുകള്‍ വെള്ളിയാഴ്ചയും അടച്ചിടുന്നത്.

എ ക്ലാസ് തീയേറ്ററുകള്‍ സമരം പ്രഖ്യാപിച്ചതോടെ നഗരങ്ങളിലെ മള്‍ട്ടിപ്ലക്സുകളിലും എക്സിബിറ്റേഴ്സ് ഫെഡറേഷനില്‍ അംഗമല്ലാത്ത ചില എ ക്ലാസ് തീയേറ്ററുകളിലും മാത്രമേ വെള്ളിയാഴ്ച റിലീസുകള്‍ നടക്കൂ എന്നുറപ്പായി. അടുത്തയാഴ്ച റംസാന്‍ ചിത്രങ്ങള്‍ കൂടി എത്തുന്നതിനാല്‍ സിനിമാ മേഖലയിലെ തമ്മിലടി വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. വെള്ളിയാഴ്ച കൊണ്ടു സമരം അവസാനിക്കുമോ അതോ അനിശ്ചിത കാലത്തേക്കു തീയേറ്ററുകള്‍ അടച്ചിടുമോ എന്ന കാര്യം വ്യക്തമല്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :