സംസ്ഥാനത്തെ ഏറ്റവും മോശം വകുപ്പ്: ആരോഗ്യവകുപ്പിനെ വിമർശിച്ച് ചീഫ് സെക്ര‌ട്ടറി

അഭിറാം മനോഹർ| Last Modified ചൊവ്വ, 5 ഏപ്രില്‍ 2022 (21:47 IST)
സംസ്ഥാനത്ത് ആരോഗ്യവകുപ്പിന്റേത് ഏറ്റവും മോശം പ്രവർത്തനമാണെന്ന് ചീഫ് സെക്രട്ടറി. സ്ഥാനക്കയറ്റം, സ്ഥലംമാറ്റം, അച്ചടക്ക നടപടികള്‍, സീനിയോറിറ്റി ലിസ്റ്റ്, അവധി പുനഃക്രമീകരണം, കോടതിയിലെ കേസുകള്‍, എന്നിങ്ങനെയുള്ള കാര്യങ്ങളില്‍ ഗുരുതര വീഴ്ചയാണ് ആരോഗ്യവകുപ്പിൽ സംഭവിക്കുന്നതെന്നാണ് വിമർശനം.

ആരോഗ്യവകുപ്പില്‍ കാര്യക്ഷമമായ പ്രവര്‍ത്തനം നടക്കുന്നില്ലെന്ന് സംസ്ഥാനതലയോഗത്തിലാണ് ചീഫ് സെക്രട്ടറി ചൂണ്ടിക്കാട്ടിയത്. വകുപ്പുമായി ബന്ധപ്പെട്ട് 700ൽ അധികം കേസുകളാണ് നിലവിലുള്ളത്. ഇതിനെല്ലാം കോടതിയിൽ ചീഫ് സെക്രട്ടറി മറുപടി നൽകണം. ഇതിനെ തുടർന്നാണ് ചീഫ് സെക്രട്ടറി യോഗത്തിൽ അതൃപ്‌തി അറിയിച്ചത്.

വിമർശനം ഉന്നയിച്ച വിഷയങ്ങളിൽ എന്ത് തുടർ നടപടി സ്വീകരിച്ചുവെന്നതിൽ പ്രതിമാസ റിപ്പോർട്ട് നൽകാനും ചീഫ് സെക്രട്ടറി നിർദേശിച്ചു.തുടര്‍ന്ന് യോഗത്തിലെ വിമര്‍ശനങ്ങള്‍ ചൂണ്ടിക്കാട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും വകുപ്പ് മേധാവിമാര്‍ക്കും വകുപ്പ് ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കത്തയച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :