കെ ആര് അനൂപ്|
Last Modified വ്യാഴം, 22 ജൂണ്‍ 2023 (12:57 IST)
കേരളത്തിലെ പ്രമുഖ ട്യൂബര്‍മാരുടെ വീടുകളിലും ഓഫീസുകളിലും ആദായ വകുപ്പ് റൈഡ്. ഇന്‍കം ടാക്സ് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം പത്തോളം സ്ഥലങ്ങള്‍ പരിശോധന നടത്തുന്നുണ്ടെന്നാണ് വിവരം. യൂട്യൂബില്‍ നിന്നും ലഭിക്കുന്ന പ്രധാന വരുമാനത്തിന് പുറമേ പരസ്യം ഉള്‍പ്പെടെയുള്ള മറ്റു വരുമാനങ്ങള്‍ക്ക് അനുസരിച്ച് നികുതിയൊടുക്കുന്നില്ല എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് പരിശോധന.
ആദായ നികുതി ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തിന്റെ കോഴിക്കോട് യൂണിറ്റില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ ഭാഗമായാണ് ഇപ്പോള്‍ പരിശോധന നടക്കുന്നത്. കോഴിക്കോട് കൊച്ചി ഉള്‍പ്പെടെ 10 സ്ഥലങ്ങളിലാണ് പരിശോധന നടക്കുന്നത്. വലിയ വരുമാനം ലഭിക്കുന്ന നിരവധി യൂട്യൂബര്‍മാര്‍ കേരളത്തില്‍ ഉണ്ട്. വരുമാനത്തിനനുസരിച്ച് നികുതിയടക്കുന്നില്ലെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.