ഇടുക്കി രൂപതയ്ക്കു പിന്നാലെ താമരശേരിയിലും 'ദ കേരള സ്റ്റോറി' പ്രദര്‍ശനം; വിവാദം പുകയുന്നു

ഈ മാസം 4 ന് ഇടുക്കി രൂപത ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു

The Kerala Story
രേണുക വേണു| Last Modified ചൊവ്വ, 9 ഏപ്രില്‍ 2024 (09:34 IST)
The Kerala Story

കേരളത്തിനെതിരായ വിദ്വേഷ പ്രചരണത്തിനു വഴിയൊരുക്കിയ വിവാദ സിനിമ 'ദ കേരള സ്റ്റോറി' പ്രദര്‍ശിപ്പിക്കാന്‍ താമരശേരി രൂപതയും. രൂപതയിലെ എല്ലാ കെ.സി.വൈ.എം യൂണിറ്റുകളിലും ചിത്രം പ്രദര്‍ശിപ്പിക്കും. ശനിയാഴ്ചയാണ് പ്രദര്‍ശനം. നേരത്തെ ഇടുക്കി രൂപതയില്‍ 'ദ കേരള സ്റ്റോറി' പ്രദര്‍ശിപ്പിച്ചത് വലിയ വിവാദമായിരുന്നു. അതിനു പിന്നാലെയാണ് ഇടുക്കി രൂപതയ്ക്ക് ഐക്യദാര്‍ഢ്യവുമായി താമരശേരി രൂപതയിലെ കെ.സി.വൈ.എം രംഗത്തെത്തിയിരിക്കുന്നത്.

സഭയുടെ മക്കളെ പ്രതിരോധത്തിന്റെ പരിശീലകരാക്കുകയെന്ന കാലഘട്ടത്തിന്റെ ആവശ്യകതയെ തിരിച്ചറിഞ്ഞ ഇടുക്കി രൂപതയ്ക്കു അഭിനന്ദനങ്ങള്‍ അറിയിക്കുന്നുവെന്നും 'ദ കേരള സ്റ്റോറി' സിനിമ തങ്ങളും പ്രദര്‍ശിപ്പിക്കുമെന്നും താമരശേരി കെ.സി.വൈ.എം അറിയിച്ചു.

ഈ മാസം 4 ന് ഇടുക്കി രൂപത ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്തതിന്റെ തലേന്നായിരുന്നു ഇടുക്കി രൂപതയിലെ പ്രദര്‍ശനം. കുട്ടികളുടെ വേദപഠന ക്ലാസുകള്‍ നടക്കുന്ന പള്ളികളില്‍ കൗമാരക്കാരായ കുട്ടികള്‍ക്കുവേണ്ടിയാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :