പ്രശസ്ത മിമിക്രി താരം വിതുര തങ്കച്ചന്‍ വാഹന അപകടത്തില്‍പ്പെട്ടു; കഴുത്തിനും നെഞ്ചിനും പരിക്ക്

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 10 ഓഗസ്റ്റ് 2023 (19:49 IST)
പ്രശസ്ത മിമിക്രി താരം വിതുര തങ്കച്ചന്‍ വാഹന അപകടത്തില്‍പ്പെട്ടു. തങ്കച്ചന്‍ വിതുര സഞ്ചാരിച്ചിരുന്ന കാര്‍ ജെസിബിക്ക് പിന്നില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. പരിപാടി അവതരിപ്പിച്ചു തിരികെ പോകുമ്പോള്‍ വിതുരക്ക് സമീപമാണ് സംഭവം നടന്നത്. അപകടത്തില്‍ തങ്കച്ചന് നെഞ്ചിനും കഴുത്തിനും പരിക്കേറ്റു. തങ്കച്ചനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചാനലുകളിലെ കോമഡി ഷോ അഭിനേതാവായ തങ്കച്ചന്‍ പ്രേക്ഷകരുടെ ഇഷ്ടതാരവുമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :