എ കെ ജെ അയ്യര്‍|
Last Updated:
തിങ്കള്‍, 23 നവംബര്‍ 2020 (17:47 IST)
തളിപ്പറമ്പ്: തളിപ്പറമ്പിലെ സി.പി.എം സ്ഥാനാര്‍ത്ഥിക്ക് എതിര്‍ സ്ഥാനാര്‍ത്ഥിയില്ല. തളിപ്പറമ്പ് നഗരസഭയില്‍ ആദ്യമായാണ് സി.പി.എം
എതിരില്ലാതെ തെരഞ്ഞെടുക്കാന്‍ പോകുന്നത്. തളിപ്പറമ്പ് നഗരസഭയില്‍ കൂവോട് വാര്‍ഡില്‍ അവസാന നിമിഷമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ കണ്ടെത്തിയത്.
എന്നാല്‍ പത്രിക നല്‍കാന്‍ എത്തിയപ്പോഴേക്കും അവസാന സമയമായി മൂന്നു മാണി കഴിഞ്ഞിരുന്നു. അതോടെ സി.പി.എം പത്രിക നല്‍കുന്നത് എതിര്‍ത്ത്. അതോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പത്രിക നല്‍കാതെ തിരിച്ചുപോയി. സി.പി.എമ്മിന്റെ ഡി.വനജയാണ് ഇവിടെ എതിരില്ലാതെ തെരഞ്ഞെടുക്കാന്‍ പോകുന്നത്.
സി.പി.എമ്മിന്റെ ശക്തികേന്ദ്രമായ ഇവിടെ കഴിഞ്ഞ തവണയും അവസാന നിമിഷത്തിലായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ കണ്ടെത്തിയത്. അതും വാര്ഡിനു പുറത്തുള്ളൊരു ആളെ. അന്ന് കോണ്‍ഗ്രസിന് 47
വോട്ടുകള്‍ കൊണ്ട് തൃപ്തിപെടേണ്ടിവന്നു.