കൈക്കൂലിക്കേസ്: അഡീ.തഹസീല്‍ദാര്‍ അറസ്റ്റില്‍

ആലപ്പുഴ| Last Modified വ്യാഴം, 27 നവം‌ബര്‍ 2014 (18:41 IST)
കൈക്കൂലി വാങ്ങുന്നതിനിടെ അഡീഷണല്‍ തഹസീല്‍ദാര്‍ വിജിലന്‍സ് ഉദ്യോഗസ്ഥരുടെ വലയിലായി. അമ്പലപ്പുഴ താലൂക്ക് ഓഫീസിലെ അഡീഷണല്‍ തഹസില്‍ദാര്‍ വി. സുഗുണനെയാണ് വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് കോട്ടയത്തെ വിജിലന്‍സ് കോടതയില്‍ ഹാജരാക്കി.

കഴിഞ്ഞ ദിവസം
രാവിലെ പത്തരയോടെയായിരുന്നു വിജിലന്‍സ് ഡിവൈഎസ്പി കെ. അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ വലയിലാക്കിയത്. തിരുവാമ്പാടി സ്വദേശി ഗോപന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു വിജിലന്‍സ് നടപടി. ബാങ്ക് വായ്പയ്ക്ക് വസ്തു ഈടു നല്‍കുന്നതിനായി മുല്ലക്കല്‍ വില്ലേജ് ഓഫീസില്‍ കരം അടച്ച രസീതിനായി സമീപിച്ചപ്പോള്‍ ഇയാളുടെ ഉടമസ്ഥതയിലുള്ള വസ്തുവില്‍ റീസര്‍വേ പ്രകാരം ഒരു സെന്റ് കൂടുതലായി കണ്ടതിനാല്‍ താലൂക്ക് ഓഫീസില്‍ നിന്നുള്ള അനുമതി വേണമെന്നാവശ്യപ്പെടുകയായിരുന്നു.

ഇതിനെ തുടര്‍ന്ന് ഗോപന്റെ ഭാര്യയുടെ പേരിലുള്ള മറ്റൊരു വസ്തു പണയപ്പെടുത്താന്‍ ശ്രമിച്ചപ്പോഴും ഇതേ രീതിയില്‍ റീസര്‍വേയില്‍ കൂടുതല്‍ ഭൂമിയുള്ളതായി കണ്ടെത്തിയതിനാല്‍ ഇതിനും താലൂക്ക് ഓഫീസില്‍ നിന്നുള്ള അനുമതി ആവശ്യമായി വന്നു. ഈ സാഹചര്യത്തിലാണ് അഡീഷനല്‍ തഹസില്‍ദാര്‍ സുഗുണനെ സമീപിച്ച് രേഖകള്‍ ശരിയാക്കാനായി ഗോപന്‍ അപേക്ഷ സമര്‍പ്പിച്ചത്.

നിലവിലെ കണക്കനുസരിച്ച് ഗോപന്‌ ലക്ഷങ്ങള്‍ വിലവരുന്ന രണ്ട് സെന്‍റ് അധികമായി
ലഭിക്കുകയാണെന്നും അതിനാല്‍ രണ്ട് വസ്തുവിലെയും ഓരോ സെന്റിന് 5,000 രൂപ വീതം പതിനായിരം രൂപ തനിക്ക് നല്‍കണമെന്നും സുഗുണന്‍ അറിയിച്ചു.

എന്നാല്‍ ഗോപന്‍ ഈ വിവരം വിജിലന്‍സിനെ അറിയിച്ചതിനെ തുടര്‍ന്ന്
വിജിലന്‍സിന്റെ പ്രത്യേക സംഘം വേഷപ്രഛന്നരായെത്തുകയും പ്രത്യേക രാസവസ്തു പുരട്ടിയ ആയിരത്തിന്റെ എട്ട് നോട്ടുകള്‍ ഗോപന്‍, നന്ദകുമാറിനു നല്‍കുകയും ചെയ്തു. ഈ തുക ഫയലുകളുടെ ഇടയിലേക്ക് ഒളിപ്പിക്കുന്നതിനിടെ വിജിലന്‍സ് സംഘമെത്തി പിടികൂടുകയായിരുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :