രേണുക വേണു|
Last Modified വ്യാഴം, 24 ജൂണ്‍ 2021 (08:26 IST)
സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ലിംഗ നീതി, ലീംഗ സമത്വം എന്നിവയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കാന്‍ സര്‍ക്കാര്‍. പാഠപുസ്തകങ്ങള്‍ സൂക്ഷമമായ വിശകലനങ്ങള്‍ക്ക് വിധേയമാക്കും. ലിംഗ സമത്വത്തിനെതിരായ ഭാഗങ്ങള്‍ പാഠപുസ്തകങ്ങളില്‍ നിന്ന് ഒഴിവാക്കും. സ്ത്രീവിരുദ്ധത പരാമര്‍ശങ്ങള്‍ ഇല്ലാതാക്കാനാണ് ശ്രമം. വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. ലിംഗ നീതിയെ കുറിച്ച് കൃത്യമായ അവബോധം വിദ്യാര്‍ഥികള്‍ ഉണ്ടാക്കിയെടുക്കുന്ന പരിസരം സ്‌കൂളുകളിലും ക്യാംപസുകളിലും സംജാതമാക്കുമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. സ്‌കൂള്‍ കരിക്കുലം സൂക്ഷമമായ വിശകലനത്തിനു വിധേയമാക്കുന്ന കാര്യം വളരെ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്ന് മന്ത്രി പറഞ്ഞു. ലിംഗ സമത്വത്തിനെതിരെ പാഠപുസ്തകങ്ങളില്‍ ഉള്ള ഭാഗങ്ങളും വരികളും പൂര്‍ണമായി നീക്കം ചെയ്യും. ഭരണഘടനാമൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന വിദ്യാഭ്യാസരീതിയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.