പാഠപുസ്‌തക വിഷയം; യുവമോര്‍ച്ച മാര്‍ച്ചില്‍ സംഘര്‍ഷം

തിരുവനന്തപുരം| VISHNU N L| Last Modified ചൊവ്വ, 14 ജൂലൈ 2015 (14:33 IST)
പാഠപുസ്‌തക വിതരണം വൈകുന്നതില്‍ പ്രതിഷേധിച്ച്‌ യുവമോര്‍ച്ച നടത്തിയ സെക്രട്ടേറിയേറ്റ്‌ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് നടത്തിയ കണ്ണീര്‍ വാതക ഷെല്‍ പ്രയോഗത്തില്‍ ഒരു യുവമോര്‍ച്ച പ്രവര്‍ത്തകന്‌ ഗുരുതരമായി പരുക്കേറ്റു. നെടുമങ്ങാട്‌ സ്വദേശി ഉണ്ണികൃഷ്‌ണനാണ്‌ പരുക്കേറ്റത്‌. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഘടിച്ചെത്തിയ പ്രവര്‍ത്തകര്‍ സെക്രട്ടേറിയേറ്റിനു മുന്നില്‍ സ്‌ഥാപിച്ച ബാരിക്കേഡ്‌ തകര്‍ക്കാന്‍ ശ്രമിച്ചതോടെ പോലീസ്‌ ജലപീരങ്കി പ്രയോഗിച്ചു. ഇതിനിടെ പ്രവര്‍ത്തകരുടെ ഭാഗത്തു നിന്നും പോലീസിനു നേരെ കല്ലേറുണ്ടായി. പ്രവര്‍ത്തകരുടെ കല്ലേറിനെ പ്രതിരോധിക്കാന്‍ പോലീസ്‌ നടത്തിയ
ടിയര്‍ ഗ്യാസ് പ്രയോഗത്തിലാണ് പ്രവര്‍ത്തകന് പരിക്കേറ്റത്.

യുവമോര്‍ച്ച വിദ്യാഭ്യാസ മന്ത്രിയുടെ വീട്ടിലേയ്‌ക്ക് പ്രതിഷേധപ്രകടനം നടത്തുമെന്നായിരുന്നു വ്യക്‌തമാക്കിയിരുന്നതെങ്കിലും പിന്നീട്‌ സെക്രട്ടേറിയേറ്റിലേയ്‌ക്ക് മാര്‍ച്ച്‌ നടത്തുകയായിരുന്നു. പ്രതിഷേധം മുന്നില്‍ കണ്ട്‌ കനത്ത സുരക്ഷയാണ്‌ പോലീസ്‌ സെക്രട്ടേറിയേറ്റിന്‌ മുന്നില്‍ ഒരുക്കിയിരുന്നത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :