ടെലിവിഷന്‍ തലയില്‍ വീണു കുഞ്ഞ് മരിച്ചു

കാഞ്ഞങ്ങാട്| Last Modified തിങ്കള്‍, 24 ഓഗസ്റ്റ് 2015 (17:04 IST)
കളിച്ചുകൊണ്ടിരിരുന്ന കുഞ്ഞിന്‍റെ തലയില്‍ ടെലിവിഷന്‍ വീണു കുഞ്ഞു മരിച്ചു. മര്‍ച്ചന്‍റ് നേവി ഉദ്യോഗസ്ഥന്‍ കാഞ്ഞങ്ങാട് സൌത്ത് കൊവ്വല്‍ സ്റ്റോറിലെ കെ.പി.ഉണ്ണികൃഷ്ണന്‍ - വിദ്യ ദമ്പതികളുടെ മകന്‍ അര്‍ണവ് എന്ന ഒരു വയസുള്ള കുഞ്ഞാണു മരിച്ചത്. എറണാകുളത്തെ താമസസ്ഥലത്തായിരുന്നു സംഭവം.

കുഞ്ഞ് ടെലിവിഷന്‍ സ്റ്റാന്‍ഡില്‍ പിടിച്ചു നിന്നപ്പോള്‍ ടെലിവിഷന്‍ കുഞ്ഞിന്‍റെ തലയിലൂടെ വീഴുകയായിരുന്നു. ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :