റെയ്‌നാ തോമസ്|
Last Modified വ്യാഴം, 23 ജനുവരി 2020 (12:08 IST)
രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് അധ്യാപികയുടെ ക്രൂര പീഡനം. കോട്ടയം കുറുപ്പന്തറ മണ്ണാറപ്പാറ സെന്റ് സേവ്യേഴ്‌സ് എല്‍പി സ്‌കൂളിലാണ് സംഭവം.
മലയാളം അക്ഷരം തെറ്റിച്ചതിനാണ് കുട്ടിയെ തല്ലി ചതച്ചത്. കുട്ടിയുടെ രണ്ടു കാലുകളിലുമായി അടിയുടെ 21 പാടുകളുണ്ട്. അദ്ധ്യാപികയായ മിനിമോള്‍ ജോസാണ് രണ്ടാം ക്ലാസിലെ വിദ്യാര്‍ത്ഥി പ്രണവ് രാജിനെ മര്‍ദ്ദിച്ചത്.
പരാതിയെ തുടര്‍ന്ന് മിനിമോള്‍ ജോസിനെ സസ്‌പെന്‍ഡ് ചെയ്തു. കുട്ടിയെ മര്‍ദ്ദിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.