ശബരിമലയിലെത്തിയ യുവതികളെ തടഞ്ഞത് തമിഴ്, ആന്ധ്രാ തീർത്ഥാടകർ

പത്തനംതിട്ട| Last Modified ബുധന്‍, 16 ജനുവരി 2019 (11:04 IST)
ശബരിമലയിൽ അയ്യപ്പദർശനത്തിനെത്തിയ യുവതികളെ തടഞ്ഞത് അന്യസംസ്ഥാനത്തുനിന്നെത്തിയ തീർത്ഥാടകർ. നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന ഫെയ്‌സ്ബുക്ക് കൂട്ടായ്മയുടെ ഭാഗമായ ശ്രേയസ് കണാരന്‍, സുബ്രഹ്മണ്യന്‍, സുഭന്‍, മിഥുന്‍, സജേഷ് എന്നിവര്‍ക്കൊപ്പമാണ് ഷനിലയും രേഷ്മയും ദര്‍ശനത്തിനെത്തിയത്.

പുലര്‍ച്ചെ നാലരയോടെയാണ് രണ്ട് യുവതികളടങ്ങുന്ന എട്ടംഗ സംഘം പമ്പ കടന്ന്
നടന്നു തുടങ്ങിയത്. ഇവരെ ആന്ധ്രയില്‍ നിന്നുള്ള അഞ്ചുപേരാണ് ആദ്യം തിരിച്ചറിയുകയും തടയുകയും ചെയ്‌തത്. പോലീസ് ഇവരെ നീക്കം ചെയ്തു യുവതികളുമായി മുന്നോട്ട് പോയെങ്കിലും നീലിമലയില്‍ വെച്ച്‌ കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ പ്രതിക്ഷേധവുമായി രംഗത്തെത്തുകയായിരുന്നു.

പ്രതിഷേധം ശക്തമായതോടെ
ഇവര്‍ ശരണംവിളികളുമായി നിലത്തിരുന്ന് യുവതികള്‍ ഉള്‍പ്പെടെയുള്ളവരെ തടഞ്ഞു. ശേഷം യുവതികളെ പൊലീസ് ബലം പ്രയോഗിച്ച് തിരിച്ചിറക്കി. നീലിമലയിൽ നിന്ന് പൊലീസ് വാഹനത്തിലാണ് യുവതികളെ നീക്കിയത്. പമ്പയിലേക്കാണ് ഇവരെ കൊണ്ടുപോയത്.

അതേസമയ, യുവതികളെ തടയാൻ മലയാളികളിൽ കുറച്ചുപേർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഭൂരിഭാഗം പേരും അന്യസംസ്ഥാനത്തുനിന്നുള്ളവരാണ്. തീർത്ഥാടകരെ മുൻനിർത്തി യുവതികളെ തടയുക എന്നതിന്റെ ഭാഗമാണിതെന്ന് പൊലീസ് വിലയിരുത്തുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :