സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 29 ഓഗസ്റ്റ് 2024 (21:14 IST)
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ തിമിംഗലങ്ങളുടെ പേരുകള്‍ ഇപ്പോഴും ഇരുട്ടിലാണെന്ന് സാഹിത്യകാരന്‍ ടി പത്മനാഭന്‍. എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ സബര്‍മതി പഠന ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നടത്തിയ 'വെള്ളിത്തിരയിലെ വിലാപങ്ങള്‍' ചര്‍ച്ച ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാലര വര്‍ഷമാണ് കമ്മിറ്റി റിപ്പോര്‍ട്ടിന് മുകളില്‍ സര്‍ക്കാര്‍ അടയിരുന്നത്. എന്തിനാണ് അങ്ങനെ ചെയ്തത്. വേട്ടക്കാരനൊപ്പവും ഇരയ്‌ക്കൊപ്പവും ഒരിക്കലും ഒരുമിച്ച് ഓടാന്‍ ആകില്ലെന്നും അദ്ദേഹം പറഞ്ഞു.
വിവരാവകാശ കമ്മീഷന്‍ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഇപ്പോള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലെ പ്രധാനവിവരങ്ങള്‍ ഇപ്പോഴും ഇരുട്ടിലാണ്. അതിലാണ് വലിയ തിമിംഗലങ്ങളെ പറ്റിയുള്ള പ്രസ്താവനയുള്ളതെന്നും ടി പത്മനാഭന്‍ പറഞ്ഞു.