സ്വപ്നയും സന്ദീപും സംസ്ഥാനം വിട്ടത് തമിഴ്നാട്ടിലേയ്ക്കുള്ള പാസ് ഉപയോഗിച്ച്, യാത്ര ഇങ്ങനെ

വെബ്ദുനിയ ലേഖകൻ| Last Modified വെള്ളി, 17 ജൂലൈ 2020 (07:42 IST)
സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരും കേരളം വിട്ടത്, തമിഴ്നാട്ടിലേയ്ക്കുള്ള് യാത്രപാസ് ഉപയോഗിച്ച്, മഹാരാഷ്ട്രയിലേക്കുള്ള യാത്രയ്ക്ക് എന്ന് കാട്ടിയാണ് തമിഴ്നാടിന്റെ യാത്ര പാസ് സ്വപ്ന സ്വന്തമാക്കിയത്. വർക്കല, കൊച്ചി, വാളയാർ, സേലം വഴിയായിരുന്നു ബെംഗളുരുവിലേയ്ക്കുള്ള യാത്ര. സ്വപ്നയുടെ പേരിലുള്ള കെഎൽ 01 സിജെ 1981 എന്ന നമ്പറിലുള്ള വാഹനത്തിലായിരുന്നു ഇവർ കേരളത്തിൽനിന്നും കടന്നത്.

സ്വർണം പിടികൂടിയ 5ന് തന്നെ സ്വപ്നയും സംഘവും വർക്കലയിലെ രഹസ്യ കേന്ദ്രത്തിലേക്ക് മുങ്ങി. സ്വപ്നയും കുടുംബസും സാന്ദീപും അവിടെ രണ്ട് ദിവസം താമസിച്ചു. അവിടെ വച്ച് മഹാരാഷ്ട്രയിലേയ്ക്കുള്ള യാത്രയ്ക്കെന്ന് കാട്ടി തമിഴ്നാട് സർക്കാരിന്റെ യാത്ര പാസ് നേടി. തുടർന്ന് 7ന് കൊച്ചിയിലേയ്ക്ക്. മുൻകൂർ ജാമ്യഹർജി നൽകുകയായിരുന്നു ഉദ്ദേശം. കൊച്ചി ഷിപ്പ്‌ യാർഡിന് സമീപത്തെ ഹോട്ടലിലായിരുന്നു താമസം ഇത് സുരക്ഷിതമല്ലെന്ന് തോന്നിയതോടെ തൃപ്പൂണിത്തുറയിലെ സുഹൃത്തിന്റെ കെട്ടിടത്തിലേയ്ക്ക് മാറി.

9ന് രാവിലെയാണ് ബെംഗളുരുവിലേയ്ക്ക് യാത്ര ആരംഭിയ്ക്കുന്നത്. 9ന് ഉച്ചയ്ക്ക് 12.22ന് പാലിയേക്കര ടോൾ പ്ലാസയും, 1 30ന് വാളയാർ ടോൽ പ്ലാസയും കടന്നു. ചാവടി ചെക് പോസ്റ്റും കടന്ന് കൊയമ്പത്തൂർ, സേലം, ഹൊസൂർ വഴി. കർണാടക അതിർത്തിയിലെത്തി. ഇവിടെനിന്ന് ബെംഗളുരുവിലേയ്ക്കും. 12ന് സംഘം സ്വപ്നയെയും സന്ദീപിനെയും കേരളത്തിലേയ്ക്ക് തിരികെ കൊണ്ടുവന്നപ്പോൾ സ്വപ്നയുടെ കാർ എൻഐഎ വാഹനത്തെ അനുഗമിച്ചിരുന്നു. സ്വപ്നയുടെ ഭർത്താവും മകളുമായിരുന്നു ഈ കാറിൽ സഞ്ചരിച്ചിരുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :