ഞാന്‍ ആത്‌മഹത്യ ചെയ്യും, അതിന് ഉത്തരവാദി നിങ്ങള്‍ മാത്രമായിരിക്കും: പൊട്ടിക്കരഞ്ഞ് സ്വപ്‌ന സുരേഷ്

തിരുവനന്തപുരം| സുബിന്‍ ജോഷി| Last Modified വ്യാഴം, 9 ജൂലൈ 2020 (15:48 IST)
ഇപ്പോള്‍ നടക്കുന്ന മീഡിയ ആക്രമണങ്ങളിലും ആരോപണങ്ങളിലും മനം നൊന്ത് താനും കുടുംബവും ആത്‌മഹത്യ ചെയ്യുമെന്നും അതിന് ഉത്തരവാദി ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ക്കും വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ കെട്ടിച്ചമയ്‌ക്കുന്ന മാധ്യമങ്ങള്‍ക്കുമായിരിക്കുമെന്നും സ്വപ്‌ന സുരേഷ്. തനിക്ക് ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുമായോ നേതാക്കളുമായോ മന്ത്രിമാരുമായോ സ്പീക്കര്‍മാരുമായോ ബന്ധമില്ലെന്നും സ്വര്‍ണക്കടത്തിനെപ്പറ്റി തനിക്ക് ഒന്നുമറിയില്ലെന്നും സ്വപ്‌ന പറയുന്നു.

ട്വന്‍റിഫോര്‍ ചാനലിന് നല്‍കിയ ശബ്‌ദരേഖയിലൂടെയാണ് സ്വപ്‌ന സുരേഷ് ഇക്കാര്യം അറിയിച്ചത്. തന്‍റെ ഡിപ്ലോമാറ്റിക് കാര്‍ഗോ ഇതുവരെ വിട്ടുകിട്ടിയിട്ടില്ലെന്ന് കോണ്‍‌സുലേറ്റില്‍ നിന്ന് ഡിപ്ലോമാറ്റ് വിളിച്ച് അന്വേഷിച്ചപ്പോള്‍ അക്കാര്യം ഇവിടെ അന്വേഷിക്കുക മാത്രമാണ് ചെയ്‌തിട്ടുള്ളത്. ഈ സ്വര്‍ണം എവിടെനിന്നുവന്നു എന്നോ ആര്‍ക്കുള്ളതാണ് എന്നോ അറിയില്ല. അതേപ്പറ്റിയാണ് എല്ലാവരും അന്വേഷിക്കേണ്ടത്.

സ്വപ്‌ന സുരേഷിനെ വേട്ടയാടുന്നതിലൂടെ എന്തെങ്കിലും രാഷ്‌ട്രീയനേട്ടം വരുന്ന തെരഞ്ഞെടുപ്പുകളില്‍ ഉണ്ടാക്കാമെന്ന് ആരും കരുതേണ്ട. അങ്ങനെയൊന്ന് സംഭവിക്കില്ല. കാരണം എന്നെ വേട്ടയാടുന്നതിലൂടെ ഒരു രാഷ്ട്രീയനേതാവിനും ഒരു നഷ്‌ടവും സംഭവിക്കില്ല. കാരണം അവര്‍ ആരുമായും എനിക്ക് ഒരു ബന്ധവും ഇല്ല. ആകെ നഷ്‌ടപ്പെടുന്നത് എനിക്കും എന്‍റെ ഭര്‍ത്താവിനും എന്‍റെ മക്കള്‍ക്കും ആയിരിക്കും. ഞങ്ങള്‍ ആത്‌മഹ‌ത്യ ചെയ്യും - സ്വപ്‌ന സുരേഷ് പറയുന്നു.

ഞാന്‍ കേരളത്തിലും അഞ്ച് സംസ്ഥാനങ്ങളിലുമുള്ള രാഷ്ട്രീയക്കാരുമായും തികച്ചും ഔദ്യോഗികമായി മാത്രമാണ് സംസാരിച്ചിട്ടുള്ളത്. എന്‍റെ കുടുംബത്തിലെ ഒരാള്‍ക്കുവേണ്ടിയും ഞാന്‍ ഒരു ശുപാര്‍ശയും ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും സ്വപ്‌ന സുരേഷ് പറയുന്നു.

വിവരങ്ങള്‍ക്ക് കടപ്പാട്: 24 ടിവി ചാനല്‍



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ...

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും
സമ്പൂര്‍ണ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറി സംസ്ഥാനത്തെ രജിസ്ട്രേഷന്‍ ഇടപാടുകള്‍.

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ...

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ഉപേക്ഷിക്കും': വീഡിയോയ്ക്ക് ലൈക്ക് അടിച്ച് സാമന്ത
ശോഭിതയ്ക്കും നാഗ ചൈതന്യയ്ക്കും സോഷ്യല്‍ മീഡിയയില്‍ സൈബര്‍ അറ്റാക്ക് നേരിടേണ്ടതായി വന്നു.

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ...

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ആക്രമണങ്ങൾക്ക് പിന്നിലുള്ള ടിആർഎഫ്
പാകിസ്ഥാന്‍ ഭീകരസംഘടനയായ ലഷ്‌കര്‍- ഇ- തൊയ്ബയില്‍ നിന്നുണ്ടായ നിഴല്‍ ഗ്രൂപ്പാണ് ഇതെന്നാണ് ...

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ...

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി, രണ്ട് മാസം മുന്‍പ് പാക്കിസ്ഥാനില്‍; സുരക്ഷാവീഴ്ചയും തിരിച്ചടിയായി
ലഷ്‌കര്‍ ആസൂത്രണം ചെയ്ത ഭീകരാക്രമണം നടപ്പിലാക്കുകയാണ് ടിആര്‍എഫ് ചെയ്തതെന്നാണ് ...

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ...

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍
സിനിമ മേഖലയിലെ പ്രമുഖരുമായി തസ്ലിമയ്ക്കു സൗഹൃദമുണ്ട്

പഹല്‍ഗാം ഭീകരാക്രമണം: വിനോദയാത്രികര്‍ക്കായി ജമ്മു കാശ്മീര്‍ ...

പഹല്‍ഗാം ഭീകരാക്രമണം: വിനോദയാത്രികര്‍ക്കായി ജമ്മു കാശ്മീര്‍ സര്‍ക്കാര്‍ അടിയന്തര ഹെല്‍പ് ഡെസ്‌ക്കുകള്‍ ഒരുക്കി
ശ്രീനഗറിലും എമര്‍ജന്‍സി കണ്‍ട്രോള്‍ റൂം സ്ഥാപിച്ചിട്ടുണ്ട്

പഹല്‍ഗാം ഭീകരാക്രമണം: പാക്കിസ്ഥാനുമായുള്ള നയതന്ത്ര ബന്ധം ...

പഹല്‍ഗാം ഭീകരാക്രമണം: പാക്കിസ്ഥാനുമായുള്ള നയതന്ത്ര ബന്ധം ഇന്ത്യ വിഛേദിച്ചേക്കും
പാക്കിസ്ഥാനുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും റദ്ദാക്കുമെന്നാണ് ലഭിക്കുന്ന സൂചന

ഏത് നിമിഷവും പോരാട്ടത്തിന് തയ്യാറാകു, കര,വ്യോമ സേന ...

ഏത് നിമിഷവും പോരാട്ടത്തിന് തയ്യാറാകു, കര,വ്യോമ സേന മേധാവിമാർക്ക് രാജ്നാഥ് സിങ് നിർദേശം നൽകിയതായി റിപ്പോർട്ട്
പാകിസ്ഥാനുമായുള്ള നയതന്ത്ര സഹകരണം അവസാനിപ്പിച്ചേക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ ...

പത്ത് വയസ് കഴിഞ്ഞോ ? , ഇനി സ്വതന്ത്രമായി ബാങ്ക് അക്കൗണ്ട് ...

പത്ത് വയസ് കഴിഞ്ഞോ ? , ഇനി സ്വതന്ത്രമായി ബാങ്ക് അക്കൗണ്ട് തുറക്കാം
പ്രായപൂര്‍ത്തിയാകാത്തവരുടെ(മൈനര്‍) ബാങ്ക് അക്കൗണ്ടുകളുമായി ബന്ധപ്പെട്ട മാര്‍ഗരേഖ ...

പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരരുടെ ചിത്രം പുറത്ത് വിട്ട് ...

പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരരുടെ ചിത്രം പുറത്ത് വിട്ട് അന്വേഷണസംഘം; രണ്ടുപേര്‍ പ്രദേശവാസികള്‍
ഇവരെ കുറിച്ചുള്ള വിവരം അറിയുന്നവര്‍ പോലീസില്‍ വിവരമറിയിക്കണമെന്ന് അന്വേഷണസംഘം ...