രേണുക വേണു|
Last Modified വെള്ളി, 5 നവംബര്‍ 2021 (08:42 IST)
സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് ഇന്ന് ജയില്‍ മോചിതയായേക്കും. മൂന്ന് ദിവസം മുന്‍പാണ് സ്വപ്‌നയ്ക്ക് ജാമ്യം ലഭിച്ചത്. എന്നാല്‍, ജാമ്യ നടപടികള്‍ പൂര്‍ത്തിയാകാത്തതിനാല്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങാന്‍ വൈകുകയാണ്. ആറ് കേസുകളിലാണ് സ്വപ്ന റിമാന്‍ഡിലായത്. ഇതില്‍ തിരുവനന്തപുരത്തെ കോടതികളിലുള്ള രണ്ട് കേസുകളിലെ ജാമ്യ നടപടി പൂര്‍ത്തിയാക്കി. എറണാകുളത്തെ വിവിധ കോടതികളിലായി ഇരുപത്തിയെട്ട് ലക്ഷത്തോളം രൂപ ഇനി കെട്ടിവയ്ക്കണം. അതിനുള്ള നടപടി ഇന്ന് പൂര്‍ത്തിയാക്കി ഉത്തരവ് തിരുവനന്തപുരത്തെ അട്ടക്കുളങ്ങര വനിതാ ജയിലിലെത്തിയാല്‍ മാത്രമേ സ്വപ്‌ന ജയില്‍മോചിതയാകൂ.