വെബ്ദുനിയ ലേഖകൻ|
Last Updated:
വ്യാഴം, 9 ജൂലൈ 2020 (12:35 IST)
തിരുവനന്തപുരം: സ്വർണക്കടത്തുമായി തനിയ്ക്ക് യാതൊരു ബന്ധവുമില്ലെന്നും തന്നോട് ആവശ്യപ്പെട്ടതിന് പ്രകാരമാണ് ഡിപ്ലോമാറ്റിക് പാഴ്സലിനെ കുറിച്ച് അന്വേഷിച്ചത് എന്നും കേസിൽ കസ്റ്റംസ് തിരയുന്ന സ്വപ്ന സുരേഷ്. ഹൈക്കോടതിയിൽ സ്വപ്ന നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലാണ് കസ്റ്റംസിന്റെ ആരോപണങ്ങൾ സ്വപ്ന തള്ളുന്നത്. അന്വേഷ ഉദ്യോഗസ്ഥർക്ക് കൈമാറാൻ തന്റെപക്കൽ വിവങ്ങളോ രേഖകളോ ഇല്ലാത്തതുകൊണ്ട് തനിയ്ക്ക് മുൻകൂർ ജാമ്യം അനുവദിയ്ക്കണം എന്ന് സ്വപ്ന സുരേഷ് മുൻകൂർ ജാമ്യാപേക്ഷൽ ആവശ്യപ്പെടുന്നു.
'സ്വർണക്കടത്തുമായി ഒരുതരത്തിലും നേരിട്ടോ പരോക്ഷമായോ ബന്ധമില്ല. ഒരിയ്ക്കൽപോലും ഉദ്യോഗസ്ഥരെ സ്വാധിനിയ്ക്കാൻ ശ്രമിച്ചിട്ടില്ല. കോൺസൽ ജനറലിന്റെ ചുമതലയുള്ള റാഷിദ് ഖാമിസ് അൽ ഷെയിമെയിലി ചുമതലപ്പെടുത്തിയത് അനുസരിച്ചാണ് ഡിപ്ലോമാറ്റിക് പാഴ്സലിനെ കുറിച്ച് അന്വേഷിച്ചതും പാഴ്സൽ വിട്ടുകൊടുക്കാൻ കസ്റ്റംസിനോറ്റ് ആവശ്യപ്പെട്ടതും.അദ്ദേഹം നേരിട്ടെത്തി പാഴ്സൽ തന്റേതെന്ന് സമ്മതിച്ചിട്ടുണ്ട്. പാഴ്സൽ തിരികെ അയയ്ക്കുന്നതിനായി കത്ത് തയ്യാറാക്കി നൽകാനും അദ്ദേഹം തന്നെയാണ് ആവശ്യപ്പെട്ടത്.
താൽക്കാലിക അടിസ്ഥാനത്തിൽ കോൺസിലേറ്റിൽനിന്നും നൽകുന്ന ജോലികൾ ഇപ്പോഴും ചെയ്യുന്നുണ്ട്. ഇതുപ്രകാരം കഴിഞ്ഞ ജൂൺ 30ന് എത്തിയ കൺസൈൻമെന്റ് കൊവിഡ് കാലമായതിനാൽ ഡെസ്പാച്ച് ചെയ്തിട്ടില്ല എന്നും അത് അന്വേഷിയ്ക്കണമെന്നും ആവശ്യപ്പെട്ട് ഫോൺകോൾ വന്നു. അത് അന്വേഷിയ്ക്കുക മാത്രമാണ് ചെയ്തത്. പാഴ്സലിൽ എന്താണെന്ന് അറിയില്ലായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരുമായി മെളിപ്പെടുത്താൻ ഒന്നുമില്ല എന്നതിനാൽ മുൻകൂർ ജ്യാമ്യം അനുവദിയ്ക്കണം.' എന്നാണ് മുൻകൂർ ജാമ്യ ഹർജിയിൽ സ്വപ്ന സുരേഷ് വ്യക്തമാക്കിയിരിയ്ക്കുന്നത്. സ്