സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 20 ജൂലൈ 2022 (08:18 IST)
മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചനാ കേസില്‍ സ്വര്‍ണക്കടത്ത് പ്രതി സ്വപ്‌നാ സുരേഷിന്റെ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഗൂഢാലോചനാ കേസ് റദ്ദാക്കണമെന്നാണ് സ്വപ്‌നയുടെ ആവശ്യം. പാലക്കാട്, തിരുവനന്തപുരം എന്നീജില്ലകളിലായി പൊലീസ് സ്റ്റേഷനുകളില്‍ ഉള്ള കേസുകള്‍ റദ്ദാക്കണമെന്നാണ് ആവശ്യം.
അതേസമയം തിരുവനന്തപുരം പൊലീസില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ സ്വപ്‌നയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നേരത്തേ തള്ളിയിരുന്നു.