സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 16 ജൂണ്‍ 2022 (17:20 IST)
സ്വപ്‌നയുടെ രഹസ്യമൊഴി വേണമെന്ന ക്രൈംബ്രാഞ്ചിന്റെ ആവശ്യം കോടതി തള്ളി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ആവശ്യം തള്ളിയത്. സ്വപ്‌നയുടെ 164 മൊഴിപ്പകര്‍പ്പ് വേണമെന്നാവശ്യപ്പെട്ട് ഇന്നലെയാണ് കോടതിയെ സമീപിച്ചത്.
മൊഴിപ്പകര്‍പ്പ് ക്രൈംബ്രാഞ്ചിന് എന്തിനാണെന്ന് സ്വപ്‌നയുടെ അഭിഭാഷകനും കോടതിയും ക്രൈംബ്രാഞ്ചിനോട് ചോദിച്ചു. സ്വപ്‌നക്കെതിരെയുള്ള ഗൂഡാലോചനക്കേസില്‍ തെളിവുകള്‍ ശേഖരിക്കാനാണെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു.