അഭിറാം മനോഹർ|
Last Modified തിങ്കള്‍, 5 സെപ്‌റ്റംബര്‍ 2022 (18:51 IST)
ഓണസദ്യ വലിച്ചെറിഞ്ഞ സംഭവത്തിൽ തിരുവനന്തപുരം കോർപ്പറേഷൻ 7 ജീവനക്കാരെ സസ്പെൻഡ് ചെയ്തു. നാല് താത്കാലിക ജോലിക്കാരെ പിരിച്ചുവിടാനും തീരുമാനമായി. തിരുവനന്തപുരം ചാലാ സർക്കിളിലെ ശുചീകരണ തൊഴിലാളികൾക്ക് എതിരെയാണ് നടപടി. ജോലി ഒഴിവാക്കി ഓണം ആഘോഷിക്കാൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു ഒരു വിഭാഗം തൊഴിലാളികൾ ഓണസദ്യ മാലിന്യത്തിലേക്ക് വലിച്ചെറിഞ്ഞത്.
ശനിയാഴ്ചയായിരുന്നു തിരുവനന്തപുരം കോർപ്പറേഷൻ സർക്കിൾ ഓഫീസുകളിൽ ഓണാഘോഷം. ഓഫീസ് പ്രവർത്തനങ്ങളെ ബാധിക്കാതെ വേണം ആഘോഷമെന്ന് നിർദെശമുണ്ടായയിരുന്നു. തൊഴിലാളികൾ രാവിലെ മുതൽ ഒണം ആഘോഷിക്കാൻ ശ്രമിച്ചപ്പോൾ ജോലി കഴിഞ്ഞ് മതി ആഘോഷമെന്ന് ഹെൽത്ത് ഇൻസ്പെക്ടർ നിർദേശിച്ചു. ഇതിൽ പ്രതിഷേധിച്ചാണ് ഒരു വിഭാഗം തൊഴിലാളികൾ സദ്യ മാലിന്യത്തിലേക്ക് വലിച്ചെറിഞ്ഞത്.