തിരുവനന്തപുരം|
സജിത്ത്|
Last Modified ചൊവ്വ, 30 ഓഗസ്റ്റ് 2016 (09:18 IST)
സര്‍ക്കാര്‍ പരിപാടികളില്‍ വിളക്കുകള്‍ കൊളുത്തണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം മന്ത്രി സുധാകരനുണ്ടെന്ന് നടനും എംപിയുമായ സുരേഷ് ഗോപി. എന്നാല്‍ നിലവിളക്കു കൊളുത്താത്ത പരിപാടികളില്‍ താന്‍ ഇനി പങ്കെടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എല്ലാവര്ക്കും അവരവരുടേതായ രാഷ്ട്രീയ നിലപാടുകളുണ്ട്. ഏതൊരു കാര്യത്തിനും ശുഭാരംഭം അത്യാവശ്യമാണ്. നിലവിളക്ക് കത്തിക്കില്ലെന്നും മത പ്രാര്‍ത്ഥനകള്‍ ആവശ്യമില്ലെന്നുമുള്ള നിലപാട് എടുക്കുന്നവര്‍ക്ക് അതു പറയാനുള്ള അവകാശവും ഉണ്ടെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.