സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 21 ഡിസംബര്‍ 2021 (08:32 IST)
മോഡലുകളുടെ മരണം കരുതിക്കൂട്ടിയുള്ള കൊലപാതകമാണെന്ന് സുരേഷ് ഗോപി എംപി. മോഡലുകളെ ബലാത്സംഗം ചെയ്യാന്‍ ശ്രമം നടന്നതായും ഇതില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കൊച്ചിയിലെ റോഡില്‍ വച്ച് രണ്ടുപേരെയും ഇല്ലാതാക്കിയതായി സുരേഷ് ഗോപി പറഞ്ഞു. രാജ്യസഭയിലാണ് സുരേഷ് ഗോപി ഇക്കാര്യം പറഞ്ഞത്. സംസ്ഥാനത്ത് ലഹരിമാഫിയയും സര്‍ക്കാര്‍ ഏജന്‍സികളും കൂട്ടുകെട്ടിലാണെന്നും അദ്ദേഹം പറഞ്ഞു. ലഹരി മാഫിയയുമായി ബന്ധപ്പെട്ട ബില്ലിന്‍മേലുള്ള ചര്‍ച്ചയിലാണ് സുരേഷ് ഗോപി ഇക്കാര്യം പറഞ്ഞത്.