എന്‍എസ്എസ് നേതൃത്വത്തില്‍ തിരുത്തല്‍ വേണമെന്ന് സുരേഷ് ഗോപി

കൊല്ലം| Last Modified ഞായര്‍, 28 ജൂണ്‍ 2015 (13:33 IST)
എന്‍എസ്‌എസ്‌ നേതൃത്വത്തില്‍ തിരുത്തല്‍ വേണമെന്ന്
നടന്‍ സുരേഷ്‌ ഗോപി. ഈ രീതിയില്‍ സമുദായത്തിന്‌ മുന്നോട്ട്‌ പോകാന്‍ കഴിയില്ല സുരേഷ് ഗോപി പറഞ്ഞു. നേതൃത്വത്തില്‍ വരുത്തേണ്‌ട തിരുത്തല്‍ സംബന്ധിച്ച്‌ സമുദായ അംഗങ്ങള്‍ തന്നെ തീരുമാനമെടുക്കണം സുരേഷ് ഗോപി പറഞ്ഞു.

ആര്‍ക്കും എന്‍എസ്‌എസ്‌ ആസ്ഥാനത്ത്‌ കയറി ചെല്ലാവുന്ന സാഹചര്യമൊരുക്കണം. രാഷ്‌ട്രീയ ലക്ഷ്യത്തോടെയല്ല താന്‍ പെരുന്നയില്‍ പോയതെന്നും സുരേഷ്‌ ഗോപി വ്യക്തമാക്കി. ഇന്നലെയാണ് പെരുന്നയിലെ ആസ്ഥാനത്ത് എത്തിയ സുരേഷ് ഗോപിയെ എന്‍എസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ ഇറക്കിവിട്ടത്. ബജറ്റ് സമ്മേളനം നടക്കുന്ന ഹാളിലേയ്ക്ക് സുകുമാരന്‍ നായരെ സന്ദര്‍ശിക്കാന്‍ എത്തിയ സുരേഷ് ഗോപിയോട് ഇറങ്ങിപ്പോകാൻ ജി സുകുമാരൻ നായർ ആവശ്യപ്പെടുകയായിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :