സുരേഷ് ഗോപി മാവോയിസ്റ്റാണ്, സത്യം!!!

തൊടുപുഴ| VISHNU.NL| Last Modified വ്യാഴം, 11 ഡിസം‌ബര്‍ 2014 (12:55 IST)
മോഡി ഭക്തിയുടെ പേര് പറഞ്ഞ് നിരവധി മലയാളികള്‍ നടന്‍ സുരേഷ് ഗോപിയെ പരിഹസിച്ചിട്ടുണ്ട്. എന്നാല്‍ ഏത് കാര്യത്തിലും സ്വന്തമായ അഭിപ്രായമുള്ള ആളാണ് താനെന്ന് പല വിഷയങ്ങളിലും പ്രതികരിച്ച് ഇദ്ദേഹം വ്യക്തമാക്കിയിട്ടുമുണ്ട്. എന്നാല്‍ ഇപ്പോള്‍ സുരേഷ് ഗോപി മാവോയിസ്റ്റ് അനുകൂലിയാണൊ എന്ന് നാട്ടുകാര്‍ക്ക് സംശയം. മറ്റൊന്നുമല്ല മാവോയിസം മികച്ച സമരമാര്‍ഗമാണെന്ന് പറഞ്ഞ് ഇദ്ദേഹം രംഗത്തെത്തിയിരിക്കുന്നു.

തൊടുപുഴ മുട്ടം ഷാന്താള്‍ പബ്ലിക് സ്‌കൂളില്‍ മനുഷ്യാവകാശ ദിനാചരണം ഉദ്ഘാടനം ചെയ്യവെയാണ് താരം മാവോയിസത്തെ പ്രകീര്‍ത്തിച്ചത്. എന്നാല്‍ പേടിക്കേണ്ട കാര്യമില്ല മാവോയിസത്തിന് അനുകൂലമാണെങ്കിലും ഇപ്പോള്‍ കേട്ടുകൊണ്ടിരിക്കുന്ന മാവോയിയിസ്റ്റുകളെ അല്ല നടന്‍ പ്രകീര്‍ത്തിച്ചത്. അക്രമരഹിതമായ മാവോയിസമാണ് സുരേഷ് ഗോപിയുടെ സ്വപ്നത്തിലുള്ളത്.

മനുഷ്യന്റെ വേദന അറിഞ്ഞ് അതിനെ പ്രതിരോധിക്കാനുള്ള മികച്ച സമര മാര്‍ഗ്ഗമാണ് മാവോയിസം വിഭാവനം ചെയ്യുന്നതെന്നും സുരേഷ് ഗോപി പറയുന്നു. യഥാര്‍ത്ഥ കമ്യൂണിസം മാവോയിസത്തില്‍ നിന്നാണ് തുടങ്ങുന്നതെന്ന കണ്ടെത്തലും സുരേഷ് ഗോപി നടത്തുന്നുണ്ട്. കൂടാതെ തലസ്ഥാനത്ത് ആദിവാസികള്‍ നടത്തുന്ന നില്‍പ്പ് സമരത്തിനെ പിന്തുണച്ച് കേരളത്തിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ സമര വേദിയിലേക്ക് മാര്‍ച്ച് ചെയ്ത് തലസ്ഥാനം സ്തതംഭിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :