ഗോവധ നിരോധനത്തെ പിന്തുണച്ച് സുരേഷ് ഗോപി; നിരോധനം നടപ്പാക്കിയാല്‍ അനുസരിക്കും

Last Updated: ബുധന്‍, 4 മാര്‍ച്ച് 2015 (16:29 IST)
ഗോവധ നിരോധനം സംസ്ഥാനത്ത് നടപ്പിലാക്കിയാല്‍ അനുസരിക്കുമെന്ന് സുരേഷ് ഗോപി. ഒരു പൗരനെന്ന നിലയില്‍ ഇത് തന്റെ കടമയാണെന്നും ആറന്മുള പദ്ധതിയ്ക്കെതിരെ സമരം തുടരുമെന്നും സുരേഷ് ഗോപി പറഞ്ഞു. കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു സുരേഷ് ഗോപി. ഞങ്ങളാരും ബീഫ് കഴിക്കാറില്ലെന്നും വീട്ടില്‍ അത് കയറ്റാറുമില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.


മഹാരാഷ്ട്രയില്‍ ഗോവധം നിരോധിച്ചിരുന്നു. ഇതോടെ മഹാരാഷ്ട്രയില്‍ ബീഫ് വില്‍ക്കുകയോ കൈവശം വെക്കുകയോ ചെയ്യുന്നത് കണ്ടെത്തിയാല്‍ അഞ്ചുവര്‍ഷം വരെ തടവും പതിനായിരം രൂപയും പിഴ ലഭിക്കാവുന്ന കുറ്റമായിരിക്കുകയാണ്.
ഈ പശ്ചാത്തലത്തിലായിരുന്ന് സുരേഷ് ഗോപിയുടെ പ്രതികരണം


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :