കർണാടകയ്ക്ക് വേണ്ടെങ്കിൽ വേണ്ട, സണ്ണി ലിയോൺ കോഴിക്കോട്ടേക്ക്?

സണ്ണിയെ എറണാകുളത്തുകാർ കൺകുളിർക്കെ കണ്ടു, ഇനി ഊഴം കോഴിക്കോടിന്?

aparna| Last Updated: ശനി, 16 ഡിസം‌ബര്‍ 2017 (11:31 IST)
മുന്‍ പോണ്‍ താരവും ബോളിവുഡ് നടിയുമായ സണ്ണി ലിയോണിനെതിരായ പ്രതിഷേധത്തെ തുടർന്ന് പുതുവർഷ പരിപാടിയിൽ നിന്നും സണ്ണി പിന്മാറി. സണ്ണി ലിയോണ്‍ പുതുവര്‍ഷ പാര്‍ട്ടിക്ക് കര്‍ണാടകത്തിലെത്തിയാല്‍ ആത്മഹത്യ ചെയ്യുമെന്ന ഭീഷണിയെ തുടര്‍ന്ന് പരിപാടിക്ക് ആഭ്യന്തര വകുപ്പ് അനുമതി നിഷേധിച്ചു.

കർണാടകയ്ക്ക് വേണ്ടെങ്കിൽ വേണ്ട, കേരളത്തിനു സണ്ണിയെ വേണം. 'സണ്ണിയെ നമ്മുക്കു കേരളത്തിൽ നൃത്തം അവതരിപ്പിക്കുവാൻ കൊണ്ടു വന്നാലോ' എന്ന് ചോദിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. കർണാടകയിൽ ഉണ്ടായതുപോലെ ഒരു പ്രതിഷേധം ഒരിക്കലും കേരളത്തിൽ ഉണ്ടാവുകയില്ലെന്നും പണ്ഡിറ്റ് പറഞ്ഞുവെക്കുന്നുണ്ട്.

'കഴിഞ്ഞ തവണ അവർ എറണാകുളത്തു വന്നപ്പോൾ അവിടത്തുകാർ കൺകുളിർക്കെ കണ്ടു.അതിനാൽ ഇത്തവണ ഞാനെന്റെ സ്വന്തം നാടായ കോഴിക്കോട്ടെക്ക് സണ്ണി ജീയെ ആദര പൂർവ്വം ക്ഷണിക്കുന്നു' - എന്നാണ് പണ്ഡിറ്റ് ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

കര്‍ണാടക രക്ഷണ വേദികെ യുവ സേന പ്രവര്‍ത്തകരാണ് സണ്ണിയുടെ പരിപാടിക്കെതിരെ ആത്മഹത്യാ ഭീഷണിയുമായി രംഗത്തുള്ളത്. ആഘോഷ പരിപാടി റദ്ദാക്കിയില്ലെങ്കില്‍ ഡിസംബര്‍ 31ന് കൂട്ട ആത്മഹത്യ ചെയ്യുമെന്നാണ് ഇവരുടെ ഭീഷണി. ഇതോടെയാണ് സര്‍ക്കാര്‍ അസഹിഷ്ണുതാവാദികള്‍ക്ക് വഴങ്ങിയത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :