ഞായറാഴ്ച അത്യാവശ്യമായി ജോലിക്ക് പോകേണ്ടവര്‍ എന്ത് ചെയ്യണം?

രേണുക വേണു| Last Modified ശനി, 22 ജനുവരി 2022 (11:37 IST)

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ഞായര്‍ നിയന്ത്രണം നാളെ ആരംഭിക്കുകയാണ്. ജനുവരി 23, 30 ഞായറാഴ്ചകളിലാണ് നിലവില്‍ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ ഈ ഞായറാഴ്ചകളില്‍ പുറത്തിറങ്ങാന്‍ അനുമതിയുള്ളൂ. നിരത്തുകളില്‍ പൊലീസ് നിരീക്ഷണം ശക്തമാക്കും.

അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് നിയന്ത്രണങ്ങളില്‍ ഇളവുണ്ട്. രാവിലെ ഏഴ് മുതല്‍ രാത്രി ഒന്‍പത് വരെ ഈ കടകള്‍ക്ക് തുറന്നുപ്രവര്‍ത്തിക്കാം. റെസ്റ്റോറന്റുകള്‍, ബേക്കറികള്‍ പാഴ്‌സലുകള്‍ക്കായി തുറക്കാം. പലവ്യഞ്ജനങ്ങള്‍, പഴം, പച്ചക്കറികള്‍, പാലും പാലുത്പന്നങ്ങളും വില്‍പ്പന നടത്തുന്ന സ്ഥാപനങ്ങള്‍, ഇറച്ചിക്കടകള്‍, കള്ളുഷാപ്പുകള്‍ എന്നിവയ്ക്ക് തുറക്കാം. കൂറിയര്‍, ഇ-കോമേഴ്സ് പ്രവര്‍ത്തനങ്ങളും സാധാരണ നിലയില്‍ നടക്കും.

വിവാഹം, മരണാനന്തര ചടങ്ങുകള്‍ക്ക് 20 പേരെ മാത്രമേ അനുവദിക്കൂ. ഞായറാഴ്ച ജോലി ചെയ്യേണ്ടവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുമായി സഞ്ചരിക്കാം. പരീക്ഷകള്‍ക്ക് പോകുന്നവര്‍ക്ക് അഡ്മിറ്റ് കാര്‍ഡുകള്‍ കൈവശംവെച്ച് യാത്ര ചെയ്യാം. ദീര്‍ഘദൂരയാത്ര കഴിഞ്ഞെത്തുന്നവര്‍ തീവണ്ടി, ബസ്, വിമാന യാത്രാ രേഖകള്‍ കാട്ടിയാല്‍ സഞ്ചരിക്കാം. അടിയന്തര വാഹന അറ്റകുറ്റപ്പണികള്‍ക്കായി വര്‍ക്ക് ഷോപ്പുകള്‍ തുറക്കാം. ഹോട്ടലുകളിലെയും റിസോര്‍ട്ടുകളിലെയും സ്റ്റേ വൗച്ചേഴ്‌സ് ഹാജരാക്കിയാല്‍ വിനോദസഞ്ചാരികളുടെ കാറുകളും ടാക്സി വാഹനങ്ങളും അനുവദിക്കും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :