അഭിറാം മനോഹർ|
Last Modified തിങ്കള്‍, 1 മെയ് 2023 (09:37 IST)
സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത.
മഴ സാധ്യത കണക്കിലെടുത്ത് അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട,ആലപ്പുഴ,ഇടുക്കി,എറണാകുളം,തൃശൂർ ജില്ലകളിലാണ് യെല്ലോ അലർട്ട്. ഉച്ചയ്ക്ക് ശേഷം മഴയുണ്ടാകാനാണ് സാധ്യതയേറെയുമെന്ന്
കാലാവസ്ഥ വകുപ്പ് പറയുന്നു.
തമിഴ്‌നാട് തീരം മുതൽ വിദർഭ വരെ നീണ്ടുനിൽക്കുന്ന ന്യൂനമർദ്ദപാത്തിയുടെ സ്വാധീനത്താലാണ് സംസ്ഥാനത്ത് മഴ ശക്തമായത്. കടൽ കൂടുതൽ പ്രക്ഷുബ്ധമാവാൻ സാധ്യതയുള്ളതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.