കാട്ടാനയെയും കുട്ടിയെയും കല്ലെറിഞ്ഞ സംഭവം; മേപ്പാടി സ്വദേശികളായ നാലു യുവാക്കള്‍ കീഴടങ്ങി

കാട്ടാനയെയും കുട്ടിയെയും കല്ലെറിഞ്ഞ സംഭവം; മേപ്പാടി സ്വദേശികളായ നാലു യുവാക്കള്‍ കീഴടങ്ങി

സുല്‍ത്താന്‍ ബത്തേരി| JOYS JOY| Last Modified ചൊവ്വ, 29 മാര്‍ച്ച് 2016 (19:14 IST)
കാട്ടാനയെയും കുട്ടിയെയും കല്ലെറിഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് നാലു യുവാക്കള്‍ പൊലീസില്‍ കീഴടങ്ങി. ജാമ്യമില്ലാ വകുപ്പു പ്രകാരം ഇവര്‍ക്കെതിരെ നേരത്തെ തന്നെ പൊലീസ് കേസെടുത്തിരുന്നു. പുത്തന്‍ പുരയില്‍ ഷമല്‍ ഹാഷിം(21),പാലാക്കൊടിയന്‍ ഷമീര്‍(27),പാറപ്പുറത്ത് അബ്ദു റസാഖ്(21),ചീരന്‍കുഴിയില്‍ റിയാസ്(26) എന്നിവരാണ് സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനില്‍ ഇന്ന് ഉച്ചയോടെ കീഴടങ്ങിയത്.

ഇവര്‍ സഞ്ചരിച്ചിരുന്ന കാറും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ദു:ഖവെള്ളിയാഴ്ച ദിവസമാണ് കേസിനാധാരമായ സംഭവം. വൈകുന്നേരം ദേശീയപാത 212ല്‍ പൊന്‍കുഴിക്കും തകരപ്പാടിക്കും ഇടയില്‍, കാറിലെത്തിയ നാല്‍വര്‍ സംഘം, ഈ ഭാഗത്ത് മേയുകയായിരുന്ന ആനയെയും കുട്ടിയാനയെയും കല്ലെറിഞ്ഞ് ഉപദ്രവിക്കുകയായിരുന്നു.

മൈസൂര്‍ ഭാഗത്തുനിന്ന് ബത്തേരി ഭാഗത്തേക്ക് മാരുതികാറില്‍ വരികയായിരുന്നു സംഘം. ഏറുകൊണ്ട ആന ഒന്നിലധികം തവണ ചിന്നം വിളിച്ചടുത്തെങ്കിലും വീണ്ടും വീണ്ടും ആനക്ക് നേരെ ക‍‍​ല്ലെറിയുകയായിരുന്നു‍. ആന ആക്രമിക്കുമെന്ന് വന്നതോടെ യുവാക്കള്‍ കാറില്‍ കയറി രക്ഷപ്പെടുകയായിരുന്നു.

സ്ഥലത്തുണ്ടായിരുന്ന ഒരു യാത്രക്കാരനാണ് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :