സ്ഥാനാര്‍ത്ഥി ആകാത്തത് വൈകാരികവും ആരോഗ്യപരവുമായ കാരണത്താല്‍: എം ടി സുലേഖ

Last Modified ശനി, 30 മെയ് 2015 (16:55 IST)
സ്ഥാനാര്‍ത്ഥി ആകാത്തത് വൈകാരികവും ആരോഗ്യപരവുമായ കാരണത്താലെന്ന് എം ടി സുലേഖ. ഒരു ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് സുലേഖ ഇക്കാര്യം പറഞ്ഞത്.എം.ടി സുലേഖ. ജി കെ യുടെ പേരിന് ദോഷം ഉണ്ടാക്കുന്ന ഒന്നും ചെയ്യാനില്ല. ശബരിനാഥന്റെ സ്ഥാനാര്‍ത്ഥിത്വം മക്കള്‍ രാഷ്ട്രീയമല്ല. ആസൂത്രിതമായി ശബരിനാഥനെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരികയായിരുന്നില്ല അവര്‍ അഭിമുഖത്തില്‍ പറഞ്ഞു.

അന്തരിച്ച മുന്‍ സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ ഇളയ മകന്‍ കെ.എസ് ശബരിനാഥിനെ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി തിരഞ്ഞെടുത്തിരുന്നു. ശബരീനാഥിനെ സ്ഥാനാര്‍ത്ഥിയാക്കുന്നത് സംബന്ധിച്ച് കെപിസിസി പ്രസിഡന്റ് വി എം സുധീരനാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :