സര്‍ക്കാരിന്റേത് വികലമായ വിദ്യാഭ്യാസ നയം: സുകുമാരന്‍ നായര്‍

കോട്ടയം| VISHNU.NL| Last Modified വെള്ളി, 8 ഓഗസ്റ്റ് 2014 (13:42 IST)
സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് എന്‍എസ്‌എസ്‌ ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ രംഗത്ത്. സര്‍ക്കാര്‍ നടപ്പിലാക്കുന്നത് വികലമായ വിദ്യാഭ്യാസ നയമാണ്. ഇതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം വിദ്യാഭ്യാസമന്ത്രിക്കും കോണ്‍ഗ്രസിനാണ്‌. എന്‍എസ്‌എസ്‌ ആരോടും കോഴ വാങ്ങിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം തനിക്ക് ഏറെ പറയാനുണ്ടെന്നും എന്‍എസ്‌എസിനെ പ്രതിനിധീകരിക്കുന്നതുകൊണ്ട്‌ തന്റെ വാക്കുകള്‍ വര്‍ഗ്ഗീയവത്‌കരിക്കപ്പെടും അതിനാല്‍ പ്രതികരിക്കുന്നില്ലെന്നും അദ്ദെഹം വ്യക്തമാക്കി.

നാല്‍പതു കുട്ടികള്‍ ഇല്ലെങ്കില്‍ ബാച്ച്‌ അനുവദിക്കില്ലെന്നാണ്‌ സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്‌. എന്നാല്‍, ഈ സംഖ്യ പൂര്‍ത്തികരിക്കാന്‍ സാധിക്കാത്ത സ്‌ക്കൂളുകള്‍ സംസ്‌ഥാനത്ത്‌ ഇപ്പോഴും ഉണ്ടെന്നും ഇത്തരം സ്‌ക്കൂളുകളുടെ സ്‌ഥിതി എന്താകുമെന്നും സുകുമാരന്‍ നായര്‍ ചോദിച്ചു. പുതിയ തീരുമാനം അടുത്ത വര്‍ഷം മുതല്‍ നടപ്പാക്കുമെന്ന്‌ സര്‍ക്കാര്‍ വ്യക്‌തമാക്കേണ്ടിയിരുന്നുവെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :