ലേഡീസ് ഹോസ്റ്റലിൽ വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ

എ കെ ജെ അയ്യര്‍| Last Modified ശനി, 4 ഡിസം‌ബര്‍ 2021 (20:58 IST)
ശ്രീകാര്യം: ലേഡീസ് ഹോസ്റ്റലിൽ വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിനടുത്ത പട്ടികവർഗ വികസന വകുപ്പിന്റെ പോസ്റ്റ് മെട്രിക് ഹോസ്റ്റലിൽ താമസിച്ചിരുന്ന ഡിഗ്രി വിദ്യാർത്ഥിനിയാണ് തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്.

വിതുര ആനപ്പാറ തെക്കുംകര വീട്ടിൽ ഗിരീശൻ കാണിയുടെ മകൾ എന്ന പതിനെട്ടുകാരിയാണ് മരിച്ചത്. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ചെമ്പഴന്തിയിലെ ശ്രീനാരായണ കോളേജിലെ ബി.എ ഒന്നാം വർഷ വിദ്യാർത്ഥിനിയാണ് മരിച്ച രേഷ്മ. അടുത്തിടെയാണ് രേഷ്മ ഹോസ്റ്റലിൽ താമസം ആരംഭിച്ചതെന്ന് പോലീസ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :