എ കെ ജെ അയ്യര്‍|
Last Modified വ്യാഴം, 24 ജൂണ്‍ 2021 (22:00 IST)
മാവേലിക്കര: മദ്യപിച്ചു വീട്ടില്‍ വന്നു ബഹളം ഉണ്ടാക്കുന്നതുമായി ബന്ധപ്പെട്ടു ഭാര്യ പരാതി നല്‍കിയതിനെ തുടര്‍ന്ന് മൊബൈല്‍ ടവറില്‍ കയറി ഭര്‍ത്താവ് തൂങ്ങിമരിച്ചു.
മാവേലിക്കര കാട്ടുവള്ളില്‍ കോട്ട വടക്കത്തില്‍ പ്രഭാകരന്റെ മകന് ശാംകുമാര്‍ എന്ന ഗണപതി (33) യാണ് ഇന്ന് ഉച്ചയ്ക്ക് ഈ കടുംകൈ ചെയ്തത്.
ഇന്നും മദ്യപിച്ചു ബഹളമുണ്ടാക്കിയിരുന്നു. ഭാര്യ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് സ്റ്റേഷന്റെ എതിര്‍വശത്തുള്ള ബി.എസ്.എന്‍.എല്‍ ഓഫീസ് കെട്ടിടത്തിന്റെ ടവറില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. നല്ലവാക്കു പറഞ്ഞു പോലീസും ഫയര്‍ഫോഴ്സും ഇയാളെ താഴെയിറക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഉച്ച കഴിഞ്ഞു രണ്ടേമുക്കാലോടെ ഉടുത്തിരുന്ന ലുങ്കി ടവറില്‍ കെട്ടി തൂങ്ങി മരിക്കുകയായിരുന്നു.