ക്ലാസ് കഴിഞ്ഞെത്തിയ പ്ലസ് ടു വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ
എ കെ ജെ അയ്യര്‍|
Last Modified തിങ്കള്‍, 11 ഏപ്രില്‍ 2022 (20:32 IST)
നെടുമങ്ങാട്: അരുവിക്കരയിൽ ക്ലാസ് കഴിഞ്ഞെത്തിയ പ്ലസ് വൺ വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആര്യനാട് ഗവണ്മെന്റ് ഹൈസ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയായ രമ്യ എന്ന പതിനാറുകാരിയാണ് മരിച്ചത്.
അരുവിക്കര കുതിരക്കുളം കൂലമാങ്കുഴി വീട്ടിൽ പരേതനായ ബിജു - ലത ദമ്പതിമാരുടെ മകളാണ് രമ്യ. വെള്ളിയാഴ്ച സ്കൂളിലെ സ്പെഷ്യൽ ക്ലാസ് കഴിഞ്ഞു ഉച്ചയ്ക്ക് രണ്ടേകാലോടെ കുട്ടി വീട്ടിലേക്ക് പോയതായി അയൽവാസികൾ പറയുന്നു. കുട്ടി വീട്ടിലെത്തിയപ്പോൾ ആരും ഉണ്ടായിരുന്നില്ല.
വീടിന്റെ ഹാളിലെ ഫാനിലാണ് രമ്യയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. പോലീസ് കേസ് രജിസ്റ്റർ ചെയ്ത അന്വേഷണം ആരംഭിച്ചിട്ടുണ്ട്.