ബിരുദ പഠനത്തിന് ഇഷ്ടവിഷയം ലഭിച്ചില്ല: പെണ്‍കുട്ടി ജീവനൊടുക്കി

കാസര്‍കോട്| എ കെ ജെ അയ്യര്‍| Last Updated: വ്യാഴം, 8 ഒക്‌ടോബര്‍ 2020 (09:33 IST)
ബിരുദ പഠനത്തിന് ഇഷ്ടവിഷയം ലഭിക്കാത്ത വിഷമത്തില്‍ പെണ്‍കുട്ടി ജീവനൊടുക്കിയതായി റിപ്പോര്‍ട്ട്. കാസര്‍കോട് ജില്ലയിലെ ആദൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ബാഡൂര്‍ നൈമുഗറിലെ ബാലകൃഷ്ണ റായിയുടെ മകള്‍ ദീക്ഷ എന്ന പതിനെട്ടുകാരിയാണ് കിണറ്റില്‍ ചാടി ജീവനൊടുക്കിയത്.

കഴിഞ്ഞ ദിവസം രാവിലെ പത്ത് മണിയോടയാണ് സംഭവം ഉണ്ടായത്. പ്ലസ് ടു പാസായ ദീക്ഷ മംഗളൂരുവിലെ കോളേജില്‍ ബിരുദ പഠനത്തിന്
അപേക്ഷിക്കുകയും ചെയ്തു. എന്നാല്‍ ഉദ്ദേശിച്ച വിഷയം ലഭിച്ചില്ല. വിഷമത്തിലായിരുന്ന കുട്ടി കഴിഞ്ഞ ദിവസം രാവിലെ സഹോദരിയുമായി സംസാരിക്കവെ ആഴമേറിയ കിണറ്റിലേക്ക് ചാടുകയും ചെയ്തു. ഉടന്‍ തന്നെ ഫയര്‍ഫോഴ്സ് ജീവനക്കാരെത്തി കുട്ടിയെ കിണറ്റില്‍ നിന്ന് പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :