ആത്മഹത്യാ പ്രേരണാ കുറ്റത്തിന് രണ്ടു യുവാക്കൾ അറസ്റ്റിൽ

എ കെ ജെ അയ്യര്‍| Last Modified ബുധന്‍, 3 മെയ് 2023 (18:45 IST)
കൊല്ലം: ആത്മഹത്യാ പ്രേരണാ കുറ്റത്തിന് രണ്ടു യുവാക്കളെ കരുനാഗപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. കരുനാഗപ്പള്ളി ആദിനാട് തെക്ക് മാറ്റത്തിന് കീഴി വീട്ടിൽ സന്ദീപ്, ആദിനാട് തെക്ക് മഠത്തിൽ തറയിൽ വീട്ടിൽ വിഷ്ണു എന്നീ ഇരുപതുകാരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മാർച്ച് ഏഴാം തീയതി ആദിനാട്ടെ കാർത്തികേയൻ എന്നയാൾ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടതുമായി ബന്ധപ്പെട്ടു ഇയാളുടെ മകളുടെ പരാതിയിൽ പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തിരുന്നു. ഈ കേസിലാണ് ഇപ്പോൾ ഇരുവരെയും പോലീസ് അറസ്റ് ചെയ്തത്.

ഈ കേസിലെ ഒന്നാം പ്രതിയായ ആദിനാട് സ്വദേശി മോഹനൻ എന്നയാളുടെ മകളെ മരിച്ച കാർത്തികേയൻ അസഭ്യം പറഞ്ഞിരുന്നു എന്നും പിന്നീട് കാർത്തികേയനെ പ്രതികൾ ഉൾപ്പെടെയുള്ള എട്ടംഗ സംഘം മാരകായുധങ്ങളുമായി വളഞ്ഞു ക്രൂരമായി മർദ്ദിക്കുകയും ചെയ്തിരുന്നു. പുറത്തിറങ്ങിയാൽ ഇവർ വീണ്ടും തന്നെ ആക്രമിച്ചു കൊലപ്പെടുത്തും എന്ന ഭയത്താലാണ് കാർത്തികേയൻ ആത്മഹത്യാ ചെയ്തത് എന്നാണു പോലീസ് പറഞ്ഞത്. പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ കാർത്തികേയന്റെ മൃതദേഹത്തിന്റെ വാരിയേലിനു പൊട്ടൽ, ശരീരമാസകലം ചതവ് എന്നിവയും ഉണ്ടായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :