വിദേശ മലയാളിയായ വീട്ടമ്മ ഫ്‌ളാറ്റിൽ നിന്ന് ചാടി ജീവനൊടുക്കി

എ കെ ജെ അയ്യര്‍| Last Modified തിങ്കള്‍, 21 മാര്‍ച്ച് 2022 (18:53 IST)
കൊച്ചി: മലേഷ്യൻ മലയാളിയായ ഫ്‌ളാറ്റിലെ പന്ത്രണ്ടാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കി. മലേഷ്യയിൽ സ്ഥിരതാമസമാക്കിയ ഒറ്റപ്പാലം സ്വദേശി മോഹന്റെ ഭാര്യ തൃശൂർ തിരുവില്വാമല സ്വദേശിനി ചന്ദ്രിക രാമചന്ദ്രൻ എന്ന 63 കാരിയാണ് മരിച്ചത്.

ഇടപ്പള്ളി കണ്ണന്തോടത്ത് ലെയിനിലെ എസ്.ഐ കിംഗ്‌സ്‌വേ പോയിന്റ് എന്ന ഫ്‌ളാറ്റിലാണ് കഴിഞ്ഞ ദിവസം രാവിലെ ഒമ്പതരയോടെ സംഭവം നടന്നത്. പന്ത്രണ്ടാം നിലയിൽ നിന്ന് ഇവർ ഫ്‌ളാറ്റിന്റെ മതിലിലാണ് വീണത്. മതിലിൽ തട്ടി ഇവരുടെ ഇടതുകാൽ അറ്റു സമീപത്തെ പുരയിടത്തിൽ വീണു. ശബ്ദം കേട്ട് അയൽവാസിയാണ് പോലീസിനെ വിവരം അറിയിച്ചത്.

പോലീസ് എത്തി പരിശോധിച്ചപ്പോഴാണ് മതിലിന്റെ മറുവശത്ത് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. വെരിക്കോസ് വെയിനിന്റെ ചികിത്സയിലായിരുന്ന ഇവർ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :