കഴക്കൂട്ടം|
Sajith|
Last Modified വ്യാഴം, 18 ഫെബ്രുവരി 2016 (11:00 IST)
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുളത്തൂര്‍ കുഴിവിള കുന്നുമ്പുറത്ത് വീട്ടില്‍ ചന്ദന ഉണ്ണിഎന്ന ലിനുകുമാറാണ് (34) വീട്ടിനു മുന്നിലെ മാവില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്.
കഴിഞ്ഞ ദിവസം രാവിലെ ആറു മണിയോടെ വീട്ടുകാരാണ് ഇയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. അടിപിടി, വീടാക്രമണം, മണല്‍ കടത്ത് എന്നീ നിരവധി കേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന്
തുമ്പ പൊലീസ് അറിയിച്ചു.
ലിനുകുമാറിനെ കുറച്ചു മാസങ്ങള്‍ക്ക് മുമ്പ് കുന്നത്തോട് കവലയില്‍ കാറില്‍ വരുന്ന സമയത്ത് ഒരു പിക്കപ്പ് വാനിലെത്തിയ ഗുണ്ടാ സംഘം തടഞ്ഞു നിര്‍ത്തി ബോംബെറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. എങ്കിലും ഗുരുതരമായ പരിക്കുകളോടെ ഇയാള്‍ അന്നു രക്ഷപ്പെട്ടിരുന്നു.
ദിവസങ്ങള്‍ക്ക് മുമ്പ്
കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യ പിണങ്ങിപ്പോയിരുന്നു. ആത്മഹത്യയ്ക്കുള്ള കാരണം അറിവായിട്ടില്ല.