യുവാവും യുവതിയും ശരീരത്തില്‍ ബോംബ് കെട്ടിവച്ച് പൊട്ടിത്തെറിച്ചു; സുല്‍ത്താന്‍‌ബത്തേരിയെ നടുക്കിയ ആത്മഹത്യ

ആത്മഹത്യ, ബോംബ്, വയനാട്, സുല്‍ത്താന്‍ ബത്തേരി, Suicide, Bomb, Wayanad, Sulthan Bathery, Blast
വയനാട്| Last Modified വെള്ളി, 26 ഏപ്രില്‍ 2019 (19:17 IST)
യുവാവും യുവതിയും ശരീരത്തില്‍ ബോംബ് കെട്ടിവച്ച് പൊട്ടിത്തെറിച്ച് മരിച്ചു. ബത്തേരി നായ്ക്കട്ടിയില്‍ നൂല്‍പ്പുഴ പഞ്ചായത്ത് ഓഫീസിന് സമീപമാണ് സംഭവം.

ഫര്‍ണിച്ചര്‍ ഷോപ്പ് ഉടമയും മൂലന്‍‌കാവില്‍ സ്വദേശിയുമായ പെരിങ്ങാട്ടേല്‍ ബെന്നി(50), എളവന്‍ നാസറിന്‍റെ ഭാര്യ അം‌ല(36) എന്നിവരാണ് മരിച്ചത്. അം‌ലയുടെ വീട്ടിലുണ്ടായ സ്ഫോടനത്തിലാണ് ഇരുവരും കൊല്ലപ്പെട്ടത്.

ഇരുവരും ശരീരത്തില്‍ ബോംബ് കെട്ടിവച്ച് ചെയ്യുകയായിരുന്നു എന്നാണ് പൊലീസ് നിഗമനം. മൃതദേഹങ്ങള്‍ ചിന്നിച്ചിതറിയ നിലയിലാണ്.

ആത്മഹത്യ ചെയ്യാനുണ്ടായ കാരണം വ്യക്തമായിട്ടില്ല.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :