എ കെ ജെ അയ്യർ|
Last Modified വെള്ളി, 10 നവംബര്‍ 2023 (20:46 IST)
കോട്ടയം :
അതിരമ്പുഴ സ്വദേശിയായ യുവതി ഭർതൃഗൃഹത്തിൽ ദുരൂഹ സാഹചര്യത്തിൽ തൂങ്ങിമരിച്ച സംഭവത്തിൽ യുവതിയുടെ ഭർത്താവിനെ കസ്റ്റഡിയിലെടുത്തു.അതിരമ്പുഴ കാട്ടുപ്പാറയിൽ ഷൈമോൾ സേവ്യർ (24) ആണ് രണ്ടു ദിവസം മുമ്പ് തൂങ്ങിമരിച്ചത്. മരണത്തിൽ ദുരൂഹത ഉണ്ടെന്നു കാണിച്ചു ഷൈമോളുടെ മാതാവ് ഷീല ഷാജി
ഏറ്റുമാനൂർ പോലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അതിരമ്പുഴ ശ്രീകണ്ടമംഗലം പാക്കത്ത് കുന്നേൽ അനിൽ വർക്കിയെ ഏറ്റുമാനൂർ പോലീസ് കസ്റ്റഡിയിലെടുത്തത്.
ഷൈമോളെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നും ഉടൻ വരണമെന്നും ഭർത്താവിന്റെ വീട്ടുകാർ ഷൈമോളുടെ മാതാവിനെ ഫോണിൽ അറിയിച്ചു. എന്നാൽ ആശുപത്രിയിൽ എത്തിയപ്പോഴാണ് മകൾ മരിച്ചതായി അറിഞ്ഞത്. തന്റെ മകളെ അപായപ്പെടുത്തി എന്ന സംശയത്തിലാണ് ഷൈമോളുടെ മാതാവ് ഷീല പോലീസിൽ പരാതി നൽകിയത്.
ഭർതൃ വീട്ടിലെ പീഡനം സഹിക്കവയ്യാതെയാണ് ഷൈമോൾ കഴിഞ്ഞയാഴ്ച സ്വന്തം വീട്ടിൽ എത്തിയത് എന്നും തുടർന്ന് ബന്ധുക്കൾ തമ്മിൽ സംസാരിച്ചു രമ്യതയിലായി എന്നും അറിഞ്ഞു. എന്നാൽ ഷൈമോൾ ഭർതൃവീട്ടിൽ എത്തി അടുത്ത ദിവസം തന്നെ മാതാവിനെ വിളിച്ചു പ്രശ്ങ്ങൾ അറിയിച്ചു. തുടർന്നാണ് ആശുപത്രിയിൽ ആയതും മരിച്ചതുമായ വിവരം അറിഞ്ഞത്.