എ കെ ജെ അയ്യര്‍|
Last Updated:
ചൊവ്വ, 27 ഒക്ടോബര്‍ 2020 (11:39 IST)
കൊല്ലം: മകനോടൊപ്പം കായലില്‍ ചാടി മരിച്ച യുവതിയുടെ ഭര്‍ത്താവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം ഇടവട്ടം പൂജപ്പുര സിജു സദനത്തില്‍ സിജുവിനെയാണ് വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം സിജുവിന്റെ ഭാര്യ രാഖി, മകന് ആദി എന്നിവര്‍ കായലില്‍ ചാടി മരിച്ചിരുന്നു. നാല് വര്‍ഷം മുമ്പായിരുന്നു സിജുവിന്റെയും രാഖിയുടെയും വിവാഹം. സ്ഥിരം മദ്യപാനിയായ സിജു രാഖിയെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു എന്ന് നാട്ടുകാരും ബന്ധുക്കളും ആരോപിച്ചിരുന്നു. കുണ്ടറയ്ക്ക് സമീപത്തായി അഷ്ടമുടി കായലിലാണ് പെരിനാട് സ്വദേശി രാഖി കുട്ടിയേയും കൊണ്ട് ചാടി മരിച്ചത്.
സ്വകാര്യ ബസിലെ കണ്ടക്ടറായ സിജു രാഖി മരിച്ചതിനെ തുടര്‍ന്ന് ഒളിവില്‍ പോയിരുന്നു. കഴിഞ്ഞ ദിവസം രാവിലെയാണ് കായലരികത്തു രാഖിയുടെ ചെരിപ്പുകള്‍ കണ്ടത്. തുടര്‍ന്ന് സമീപ വാസികള്‍ പോലീസില്‍ വിവരം അറിയിച്ചു. പിന്നീടുണ്ടായ തിരച്ചിലിലാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.