ഭാര്യയുമായി പിണങ്ങിക്കഴിഞ്ഞ യുവാവ് ആത്മഹത്യ ചെയ്തു, വിഷമത്തിൽ യുവാവിന്റെ പിതാവും തീകൊളുത്തി മരിച്ചു

എ കെ ജെ അയ്യര്‍| Last Modified ബുധന്‍, 19 ജനുവരി 2022 (15:29 IST)
അങ്കമാലി: ഭാര്യയുമായി പിണങ്ങി കഴിയുകയായിരുന്ന യുവാവ് ആത്മഹത്യ ചെയ്തു. മകൻ മരിച്ചതറിഞ്ഞു മനംനൊന്ത പിതാവ് മരുമകളുടെ വീട്ടിലെത്തി ആത്മഹത്യ ചെയ്തു. കാലടി മരോട്ടിച്ചോട് വടക്കുംഭാഗം വീട്ടിൽ ആന്റണി എന്ന 72 കാരനും മകൻ ആന്റോ (32) യുമാണ് മരിച്ചത്.

ആന്റോ കഴിഞ്ഞ ദിവസം ഉച്ചയോടെ വീടിനടുത്തുള്ള വേങ്ങൂർ പാടത്ത് ദേഹത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യാ ചെയ്തു. ഇതറിഞ്ഞ ആന്റണി വൈകിട്ട് നാലേകാലോടെ ആന്റോയുടെ ഭാര്യാഗൃഹമായ കുന്നുകര കുറ്റിപ്പുഴ കപ്പേളയ്ക്കടുത്തുള്ള പുതുവ വീട്ടിൽ ജോസിന്റെ വീട്ടുമുത്തതെറ്റിയാണ് ദേഹത്ത് പെട്രോൾ ഒഴിച്ച് തീകത്തിച്ചു കരിച്ചത്.

ആന്റോ നിയയെ വിവാഹം കഴിച്ചത് 2018 ലായിരുന്നു. ഇവർക്ക് രണ്ട് മക്കളുമുണ്ട്. എന്നാൽ കുടുംബ വഴക്കിനെ തുടർന്ന് ഇരുവരും അകന്നു കഴിയുകയായിരുന്നു. വീട്ടുകാരും ബന്ധുക്കളും ഇടവകക്കാരും പ്രശ്ന പരിഹാരത്തിന് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. വിദേശത്തായിരുന്ന ആന്റോ പിണക്കം തീർക്കാനായി നാട്ടിലെത്തിയെങ്കിലും ശ്രമങ്ങളൊന്നും വിജയിച്ചില്ല. അങ്ങനെയാണ് നിരാശനായ ആന്റോ കഴിഞ്ഞ ദിവസം പെട്രോളൊഴിച്ചു സ്വയം തീവച്ചത്. ആന്റോവിനെ അങ്കമാലിയിലെ സ്വാകാര്യ ആശുപത്രിയിലും പിന്നീട് കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചു എങ്കിലും രക്ഷിക്കാനായില്ല.

മകന്റെ വിയോഗ വിവരം അറിഞ്ഞ ആന്റണി പെട്രോളുമായി ജോസിന്റെ വീട്ടിലെത്തുകയും കുടുംബാംഗങ്ങൾ നോക്കി നിൽക്കെ ദേഹത്ത് പെട്രോളൊഴിച്ചു തീകൊളുത്തുകയുമായിരുന്നു. സംഭവം കണ്ട് ഭയന്ന ജോസും കുടുംബവും വാതിലടച്ചു. ഓടിയെത്തിയ നാട്ടുകാർ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും മരിച്ചിരുന്നു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :