തിരുവമ്പാടിയില്‍ റോഡില്‍ തീപിടിച്ച കാറിനുള്ളില്‍ മൃതദേഹം കത്തിക്കരിഞ്ഞനിലയില്‍; മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 13 ജനുവരി 2024 (11:34 IST)

തിരുവമ്പാടിയില്‍ റോഡില്‍ തീപിടിച്ച കാറിനുള്ളില്‍ മൃതദേഹം കത്തിക്കരിഞ്ഞനിലയില്‍. തിരുവമ്പാടി പുന്നക്കലില്‍ ചപ്പാത്ത് റോഡിലാണ് സംഭവം. കാര്‍ പൂര്‍ണമായും കത്തിനശിച്ച നിലയിലാണ്. ഡ്രൈവിങ് സീറ്റിലിരുന്ന ആളുടെ മൃതദേഹമാണ് പൂര്‍ണമായും കത്തിക്കരിഞ്ഞത്. കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെയായിരുന്നു സംഭവം.

അതേസമയം മൃതദേഹം ആരുടേതെന്ന കാര്യം വ്യക്തമല്ല. ആത്മഹത്യയാണെന്നാണ് പോലീസിന്റെ നിഗമനം. രാത്രി 12 മണിയോടെ ഇതുവഴി പോയ ബൈക്ക് യാത്രക്കാരനാണ് കാര്‍ കത്തുന്നത് കണ്ടത്. ഉടനെ തിരുവമ്പാടി പോലീസിനെ വിവരം അറിയിച്ചു. പോലീസ് സ്ഥലത്ത് എത്തി വെള്ളം ഒഴിച്ച് തീ അണച്ചു. ശേഷം നടത്തിയ പരിശോധനയിലാണ് കാറിനകത്തുനിന്ന് മൃതദേഹം കണ്ടെത്തിയത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :