സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 5 സെപ്‌റ്റംബര്‍ 2022 (15:41 IST)
തിരുവനന്തപുരത്ത് രണ്ടുമാസം ഗര്‍ഭിണിയായ യുവതി ആത്മഹത്യ ചെയ്തു. തിരുവനന്തപുരം ചാക്ക സ്വദേശി അമലയാണ് തൂങ്ങി മരിച്ചത്. ഇന്നലെ ഉച്ചയ്ക്കാണ് ആത്മഹത്യ ചെയ്തത്. അതേസമയം വീട്ടിലെ പീഡനമൂലമാണ് അമല ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.