Rijisha M.|
Last Updated:
ശനി, 3 നവംബര്‍ 2018 (10:22 IST)
ഭക്തരായ, അയ്യപ്പനെ കാണാൻ നിർബന്ധമുള്ള സ്ത്രീകളെ ശബരിമലയിലേക്ക് കടത്തിവിടണമെന്ന് കവിയത്രി സുഗതകുമാരി. സ്ത്രീകളെ കണ്ടാൽ
ശബരിമല അയ്യപ്പന്റെ
ബ്രഹ്മചര്യം നഷ്ടപ്പെടുമെന്നും അയ്യപ്പന് ആത്മ നിയന്ത്രണം ഇല്ലാതാകും എന്നുമൊക്കെ പറയുന്നത് എത്ര വിഡ്ഢിത്തമായ കാര്യമാണ്. ശാന്തി സമിതിയുടെ ആഭിമുഖ്യത്തിൽ
തിരുവനന്തപുരത്ത് ചേർന്ന പ്രത്യേക യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ.
'ശബരിമലയിൽ പോകുന്ന ഭക്തരാണ് ആത്മനിയന്ത്രണം പോകാതെ നോക്കേണ്ടത്. ഓരോ സീസൺ കഴിയുന്തോറും പമ്പ കൂടുതൽ കൂടുതൽ മലിനമാകുകയാണ്. ഇതിന്റെ തിരിച്ചടി പ്രളയകാലത്ത് ഉണ്ടായി. ശബരിമല ഒരു ചെറിയ വനഭൂമിയാണ്. നിയന്ത്രണം എല്ലാവർക്കും വേണം. അവിടെ യഥാർഥ ഭക്തർക്ക് മാത്രമായി പോകാൻ കഴിയണം.
ശബരിമല ഇപ്പോൾത്തന്നെ ഉൾക്കൊള്ളാൻ കഴിയുന്നതിനേക്കാൾ ആളുകളെയാണ് വഹിക്കുന്നത്. ഈ അനിയന്ത്രിത പ്രവേശനത്തിനും നിയന്ത്രണം വെച്ചാലേ ശബരിമലയെ ഇന്നുള്ള നിലയ്ക്കെങ്കിലും സംരക്ഷിക്കാനാകൂ. ശബരിമലയെ യുദ്ധക്കളമാക്കരുത്'- സുഗതകുമാരി
പറഞ്ഞു.
ഒപ്പം കോടതി വിധി മാനിക്കുകയും എന്നാൽ ഒരു വലിയ ജനവിഭാഗത്തിന്റെ വിശ്വാസ പ്രശ്നം കൂടിയായതിനാൽ ധൃതിപിടിച്ചു നടപ്പിലാക്കാൻ ശ്രമിക്കരുതെന്നും അവർ അഭിപ്രായം വ്യക്തമാക്കി.