മുഖ്യമന്ത്രിയുടെ വാക്കിന് പുല്ലുവില; നോക്കുകൂലിക്കാരുടെ ക്രൂരതയ്‌ക്ക് ഇരയായി സുധീർ കരമനയും - നഷ്‌ടമായത് ആയിരങ്ങള്‍

മുഖ്യമന്ത്രിയുടെ വാക്കിന് പുല്ലുവില; നോക്കുകൂലിക്കാരുടെ ക്രൂരതയ്‌ക്ക് ഇരയായി സുധീർ കരമനയും - നഷ്‌ടമായത് ആയിരങ്ങള്‍

 Sudheer karamana , Pinarayi vijayan , Nokkukooli , യൂണിയൻകാർ , നോക്കൂകൂലി , സുധീർ കരമന , വീട് പണി
തിരുവനന്തപുരം| jibin| Last Modified ഞായര്‍, 1 ഏപ്രില്‍ 2018 (12:32 IST)
നടൻ സുധീർ കരമനയുടെ വീട്ടിൽ സാധനങ്ങൾ ഇറക്കിയതിന് നോക്കൂകൂലി വാങ്ങിയെന്ന് പരാതി. വീട് പണിക്കായി കൊണ്ടുവന്ന ഗ്രാനൈറ്റും മാർബിളും ഇറക്കുന്നതിനായി 25,000 രൂപയാണ് മൂന്ന് യൂണിയനുകൾ ചേർന്ന് നോക്കുകൂലിയായി സുധീറിൽ നിന്ന് വാങ്ങിയത്. പണം വാങ്ങിയ യൂണിയൻകാർ ലോഡ് ഇറക്കാതെ പോയെന്നും താരം പറഞ്ഞു.

തിരുവനന്തപുരത്തെ ചാക്ക ബൈപ്പാസിനടുത്ത് സുധീറിന്‍റെ പുതിയ വീടു പണി നടക്കുന്ന സ്ഥലത്താണ് സംഭവം. സാധനങ്ങള്‍ ഇറക്കുന്നതിനാ‍യി ആദ്യം മൂന്ന് യൂണിയനുകൾ ചേർന്ന് ഒരു ലക്ഷം രൂപയാണ് രൂപയാണ് ആവശ്യപ്പെട്ടത്.
പിന്നീട് 75,000 രൂപ ആവശ്യപ്പെട്ടു. വീട് പണിയുടെ ചുമതലയുണ്ടായിരുന്നവര്‍ ഈ തുക നല്‍കാന്‍ തയ്യാറാകാതെ വന്നതോടെ യൂണിയൻകാർ ഇവരോട് മോശമായി സംസാരിച്ചുവെന്നും സുധീർ പറഞ്ഞു.

തര്‍ക്കം നീണ്ടതോടെ 25,000 രൂപ നൽകാമെന്ന് സമ്മതിച്ചു. എന്നാല്‍ ഈ പണം വാങ്ങിയ ശേഷം ലോഡ് ഇറക്കാതെ യൂണിയന്‍കാര്‍ പോയി. ഇതോടെ കമ്പനിയിൽ നിന്നെത്തിയ തൊഴിലാളികൾ തന്നെ മാർബിളും ഗ്രാനൈറ്റും ഇറക്കി. ഇവര്‍ക്ക് 16,000 രൂപ മാത്രമാണ് കൊടുത്തത്. സിനിമയുടെ ചിത്രീകരണത്തിനായി താന്‍ തൊടുപുഴയില്‍ ആയിരുന്നപ്പോഴാണ് സംഭവമെന്നും താ‍രം വ്യക്തമാക്കി.

നോക്കുകൂലി വാങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിട്ടും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് ശരിയല്ലെന്നും കൂട്ടിച്ചേര്‍ത്തു. അതേസമയം, സംഭവത്തിൽ ഐ.എൻ.ടി.യു.സി പ്രവർത്തകർ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ നടപടി എടുക്കുമെന്ന് സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശഖേരൻ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ ...

ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ കൈവശമുള്ള ബന്ദികളെയും വിട്ടയക്കാം: പുതിയ ഉപാധിയുമായി ഹമാസ്
ഹമാസ് നേതാവ് ഖലീല്‍ അല്‍ ഹയാ ടെലിവിഷനിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്യുമ്പോഴാണ് ഇക്കാര്യം ...

ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളുടെ മൊഴിയെടുത്തു

ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളുടെ മൊഴിയെടുത്തു
ഇവർ ലഹരി ഇടപാടുകളുടെ ഭാഗമല്ലെന്നും പൊലീസ് വ്യക്തമാക്കി.

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ ...

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ കൊലപാതകത്തില്‍ ഭാര്യയും കാമുകനും കുടുങ്ങിയത് ഇങ്ങനെ
പാമ്പ് കടിയേറ്റ് മരിച്ചെന്ന് തന്നെയാണ് യുവതി നാട്ടുകാരോടും പോലീസിനോടും പറഞ്ഞത്.

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

തന്റെ ഉപയോഗിച്ച സോക്‌സ് ദിവസവും മണത്ത ചൈനക്കാരന് ...

തന്റെ ഉപയോഗിച്ച സോക്‌സ് ദിവസവും മണത്ത ചൈനക്കാരന് ശ്വാസകോശത്തില്‍ ഫംഗസ് അണുബാധ!
മെഡിക്കല്‍ സ്‌കാനില്‍ ഗുരുതരമായ ശ്വാസകോശ അണുബാധയുടെ ലക്ഷണങ്ങള്‍ കണ്ടെത്തി.

ഷൈന്‍ ടോം ചാക്കോ ഒരു അവസരം കൂടെ ആവശ്യപ്പെട്ടു: താരത്തിന് ...

ഷൈന്‍ ടോം ചാക്കോ ഒരു അവസരം കൂടെ ആവശ്യപ്പെട്ടു: താരത്തിന് താക്കീത് നല്‍കി ഫെഫ്ക
ഇത്തരം തെറ്റുകളില്‍ പെടുന്നവര്‍ക്ക് തിരുത്താന്‍ ഒരു അവസരം കൊടുക്കുക എന്നത് മാനുഷികമായ ...

ആര്‍ഡിഎക്‌സ് വച്ചിട്ടുണ്ടെന്ന് ഇമെയില്‍ സന്ദേശം; കേരള ...

ആര്‍ഡിഎക്‌സ് വച്ചിട്ടുണ്ടെന്ന് ഇമെയില്‍ സന്ദേശം; കേരള ഹൈക്കോടതിയില്‍ ബോംബ് ഭീഷണി
മദ്രാസ് ടൈഗേഴ്‌സ് എന്ന പേരിലാണ് ഭീഷണി സന്ദേശം എത്തിയത്.

സര്‍ക്കാര്‍ ഒപ്പമുണ്ട്; സംസ്ഥാനത്തെ മുഴുവന്‍ കരാര്‍, ...

സര്‍ക്കാര്‍ ഒപ്പമുണ്ട്; സംസ്ഥാനത്തെ മുഴുവന്‍ കരാര്‍, താല്‍ക്കാലിക ജീവനക്കാരുടെയും ശമ്പളം വര്‍ധിപ്പിച്ചു
സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ചിരുന്ന വേതന വര്‍ധനവ് ആണ് ഇപ്പോള്‍ നടപ്പിലാക്കുന്നത്

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്‌കാരം ശനിയാഴ്ച

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്‌കാരം ശനിയാഴ്ച
യോഗത്തില്‍ പങ്കെടുക്കാന്‍ കേരളത്തില്‍ നിന്ന് ക്ലിമിസ് കത്തോലിക്കാബാവ വത്തിക്കാനിലേക്ക് ...