അവധി ലഭിക്കാന്‍ എന്തും ചെയ്യും; കളക്ടറുടെ പേരില്‍ ഫേസ്‌ബുക്ക് പേജുണ്ടാക്കി അവധി പ്രഖ്യാപിച്ചു - തന്റെ വ്യാജനെ പിടികൂടാന്‍ ഉത്തരവിറക്കി കളക്ടര്‍

അവധി ലഭിക്കാന്‍ എന്തും ചെയ്യും; കളക്ടറുടെ പേരില്‍ ഫേസ്‌ബുക്ക് പേജുണ്ടാക്കി അവധി പ്രഖ്യാപിച്ചു - തന്റെ വ്യാജനെ പിടികൂടാന്‍ ഉത്തരവിറക്കി കളക്ടര്‍

  Rain , facebook , ernakulam district , students , police , School , മഴ , കളക്‍ടര്‍ , പൊലീസ് , അവധി , ഫേസ്‌ബുക്ക്
കൊച്ചി| jibin| Last Modified ബുധന്‍, 18 ജൂലൈ 2018 (14:48 IST)
എറണാകുളം കളക്‍ടറുടെ പേരില്‍ വ്യാജ ഫേസ്‌ബുക്ക് പേജുണ്ടാക്കി അവധി പ്രഖ്യാപിച്ച ‘വിരുതനെ’ തേടി പൊലീസ്. ശക്തമായ മഴയും വെള്ളപ്പൊക്കവും ദുരിതം വിതച്ച കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്‌ച അവധി പ്രഖ്യാപിച്ചിരുന്നു.

ഈ സാഹചര്യത്തിലാണ് എറണാകുളം കളക്‍ടര്‍ മുഹമ്മദ് വൈ സഫറുള്ളയുടെ പേരില്‍ വിദ്യാര്‍ഥികള്‍ വ്യാജ ഫേസ്‌ബുക്ക് പേജുണ്ടാക്കി അവധി പ്രഖ്യാപിച്ചത്. വിദ്യാര്‍ഥികളും മാതാപിതാക്കളും ഉള്‍പ്പെടയുള്ളവര്‍ ഇത് വിശ്വസിക്കുകയും ചെയ്‌തു.

ഇതോടെ തന്റെ വ്യാജനെ പിടികൂടാന്‍ കളക്‍ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടിയുണ്ടാവുമെന്നും അദ്ദേഹമറിയിച്ചു. അവധി ലഭിക്കുന്നതിനായി ജില്ലാ കളക്ടറുടെ പേരില്‍ പേജുണ്ടാക്കിയത് വിദ്യാര്‍ഥികള്‍ ആണെന്നാണ് പ്രാഥമിക നിഗമനം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :