അഭിറാം മനോഹർ|
Last Modified ബുധന്‍, 20 മെയ് 2020 (13:17 IST)
ലോക്ക്ഡൗൺ കാലത്ത് വിദൂരങ്ങളിലായ വിദ്യാർഥികൾക്ക് എസ്എസ്എൽസി, പ്ലസ് ടൂ പരീക്ഷകൾക്കായി സൗകര്യപ്രദമായ പരീക്ഷാകേന്ദ്രം ഓൺലൈനിൽ തിരഞ്ഞെടുക്കാൻ അവസരം.ഗള്‍ഫിലും മറ്റും പഠിച്ചവര്‍ ഇപ്പോള്‍ നാട്ടിലാണെങ്കില്‍ ഇവിടെ സൗകര്യപ്രദമായ കേന്ദ്രത്തില്‍ പരീക്ഷയെഴുതാം.ഇത് സംബന്ധിച്ച ഉത്തരവ് ഉടനെ തന്നെ പുറത്തിറങ്ങുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസ് അറിയിച്ചു.
നിലവിൽ സ്വകാര്യ ബസുകൾക്കും സ്വകാര്യവാഹനങ്ങൾക്കും പാസോടെ മറ്റ് ജില്ലകളിൽ യാത്രാനുമതി ലഭിച്ച സാഹചര്യത്തിൽ കുട്ടികൾക്ക് പരീക്ഷയ്ക്കെത്താൻ ബുദ്ധിമുട്ടുണ്ടാകില്ലെന്നാണ് വിലയിരുത്തുന്നത്.സ്കൂൾ ബസുകളും ആവശ്യമെങ്കിൽ കെഎസ്ആർടിസി സർവീസുകളും ഇതിനായി ഒരുക്കും.