കിളിമാനൂര്|
Last Modified ബുധന്‍, 10 ഓഗസ്റ്റ് 2016 (13:36 IST)
ആത്മഹത്യ കുറിപ്പ് എഴുതി വച്ച ശേഷം ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി നദിയില്‍ ചാടി ആത്മഹത്യ ചെയ്‌തു. കിളിമാന്നൂര്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയും പുളിമാത്ത് കുടിയേല വടക്കേവിള വീട്ടില്‍ സുധാകരന്‍റെ മകനുമായ ഉല്ലാസ് എന്ന 14 കാരനാണ് വാമനപുരം നദിയില്‍ ചാടി മരിച്ചത്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 2 മണിയോടെയാണ് ഉല്ലാസ് ആറ്റിങ്ങല്‍ പൂവമ്പാറ പാലത്തില്‍ നിന്ന് വാമനപുരം നദിയില്‍ ചാടി മരിച്ചത്. തിങ്കളാഴ്ച കുട്ടി സ്കൂളില്‍ ഹാജരായിരുന്നില്ല. ഇതിനും തലമുടി പ്രത്യേക സ്റ്റൈലിലാക്കി വന്നതിനും ക്ലാസ് ടീച്ചര്‍ ശാസിച്ചിരുന്നു എന്നും സൂചനയുണ്ട്. ഇതില്‍ മനംനൊന്താണു ആത്മഹത്യ ചെയ്യുന്നതെന്ന് കുറിപ്പെഴുതി ബാഗില്‍ സൂക്ഷിച്ച ശേഷമാണു ഉല്ലാസ് ആത്മഹത്യ ചെയ്തത്.
രണ്ടാമത്തെ പീരിയഡിനിടയ്ക്ക് തന്നെ ബാഗ് സ്കൂളില്‍ ഉപേക്ഷിച്ച ശേഷം ഉല്ലാസ് സ്കൂള്‍ വിട്ടിരുന്നു. കുട്ടിയെ കാണാനില്ലെന്ന വിവരം മറ്റു കുട്ടികള്‍ അദ്ധ്യാപകരെ അറിയിച്ചപ്പോള്‍ ബാഗ് പരിശോധിച്ചപ്പോഴാണ് കുറിപ്പ് കണ്ടെത്തിയത്. തുടര്‍ന്ന് ഹെഡ് മാസ്റ്റര്‍ പൊലീസില്‍ പരാതിയും നല്‍കി.
ഇതിനിടെയാണ് ഒരു കുട്ടി വാമനപുരം നദിയില്‍ ചാടിയ വിവരം അറിഞ്ഞത്. ആറ്റിങ്ങല്‍ ഫയര്‍ഫോഴ്സ് എത്തിയാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മാര്‍ട്ടം നടത്തിയ ശേഷം മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചു.