അത്‌ലറ്റിക്ക് മീറ്റിനിടെ വിദ്യാർത്ഥിയുടെ തലയിൽ ഹാമൻ വീണ സംഭവം; ഭാരവാഹികൾക്കെതിരെ കേസ്; വിദ്യാർത്ഥിയുടെ നില അതീവഗുരുതരം

മത്സരങ്ങൾ അ​ശ്ര​ദ്ധ​മാ​യി ന​ട​ത്തി​യെ​ന്ന് ചൂണ്ടിക്കാ​ട്ടി​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

തുമ്പി എബ്രഹാം| Last Modified ശനി, 5 ഒക്‌ടോബര്‍ 2019 (08:02 IST)
പാലാ സിന്തറ്റിക് സ്റ്റേഡിയത്തില്‍ നടന്ന സംസ്ഥാന ജൂനിയര്‍ അത്‌‌ലറ്റിക്ക് മീറ്റിനിടെ ഹാമര്‍ തലയില്‍ വീണു വിദ്യാർഥിക്ക് പരുക്കേറ്റ സം​ഭ​വ​ത്തി​ൽ അ​ത്‌​‌ല​റ്റി​ക്സ് ഫെ​ഡ​റേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ​ക്കെ​തി​രെ കേ​സെടുത്തു. മത്സരങ്ങൾ അ​ശ്ര​ദ്ധ​മാ​യി ന​ട​ത്തി​യെ​ന്ന് ചൂണ്ടിക്കാ​ട്ടി​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. അ​തി​നി​ടെ, പ​രിക്കേ​റ്റ വി​ദ്യാ​ർ​ഥി​യു​ടെ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണെ​ന്നാ​ണ് റിപ്പോർട്ട്.

പാലാ സെന്‍റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ ഈരാറ്റുപേട്ട ചൊവ്വൂര്‍ കുരിഞ്ഞംകുളത്ത് ജോണ്‍സണ്‍ ജോര്‍ജ്ജിന്‍റെ മകന്‍ അഫീല്‍ ജോണ്‍സനാണ് ഗുരുതരമായി പരുക്കേറ്റത്. കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ഥിയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി.

അത്‌ലറ്റിക് മീ​റ്റി​ൽ വോ​ള​ണ്ടി​യ​റാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യാ​യി​രു​ന്നു ആ​ബേ​ൽ. ജാ​വ​ലി​ൻ മ​ത്സ​ര​ത്തി​ന് വോ​ള​ണ്ടി​യ​റാ​യി പ്ര​വ​ർ​ത്തി​ച്ചു കൊണ്ടിരിക്കെ ഹാ​മ​ർ ത്രോ മ​ത്സ​ര​ങ്ങ​ളും ന​ട​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ത്രോ മ​ത്സ​ര​ത്തി​നി​ടെ ദി​ശ​മാ​റി​യെ​ത്തി​യ ഹാ​മ​റാ​ണ് വിദ്യാർഥിയു​ടെ ത​ല​യി​ൽ പ​തി​ച്ച​ത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :